മരണം വരെയും എന്നെ സഹോദരതുല്യനായി കണ്ടു, ഇന്നും കല്‍പ്പനയുടെ കസേര ഒഴിഞ്ഞു കിടക്കുകയാണ്:മനോജ് കെ. ജയന്‍

മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന നടി കല്‍പ്പന വിടവാങ്ങിയിട്ട് ഇന്നേക്ക് ആറ് വര്‍ഷം. കല്‍പ്പനയുടെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ മനോജ് കെ. ജയന്‍. മലയാള സിനിമയില്‍ ഇന്നും കല്‍പ്പനയുടെ കസേര ഒഴിഞ്ഞു കിടക്കുകയാണെന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”ഓര്‍മ്മപ്പൂക്കള്‍.. കല്‍പ്പനയ്ക്ക് തുല്യം കല്‍പ്പന മാത്രം. മലയാള സിനിമയില്‍ കല്‍പ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു. എന്നും സത്യസന്ധമായ… വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്‍പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു ഒരുപാട് സ്‌നേഹത്തോടെ…നിറഞ്ഞ സ്മരണയോടെ പ്രണാമം” എന്നാണ് മനോജ് കെ. ജയന്‍ കുറിച്ചിരിക്കുന്നത്.

കല്‍പ്പനയുടെ സഹോദരിയും നടിയുമായ ഉര്‍വശിയുടെ മുന്‍ ഭര്‍ത്താവാണ് മനോജ് കെ. ജയന്‍. 2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാ ലോകത്തെയും ആരാധകരെയും നടുക്കി നടിയുടെ വിയോഗ വാര്‍ത്ത പുറത്തു വന്നത്.

ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ താമസിക്കുകയായിരുന്ന താരത്തെ ഹോട്ടലിലാണ് ബോധരഹിതയായി കണ്ടെത്തിയത്. മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം ഇപ്പോഴും താന്‍ അഭിനയിച്ച അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരില്‍ ജീവിക്കുന്നുണ്ട്.

‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്. നിരവധി കഥാപാത്രങ്ങളെ കല്‍പ്പന അവിസ്മരണീയമാക്കിയിട്ടുണ്ട്. ‘ചാര്‍ലി’ ആണ് കല്‍പ്പന ഒടുവില്‍ അഭിനയിച്ച ചിത്രം.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു