പട്ടാമ്പിയിലെ എംഇഎസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ അതിഥിയായെത്തിയ നടന്‍ മനോജ് കെ ജയന്‍ അധ്യാപകര്‍ക്കു പുരസ്‌കാരം നല്‍കുന്നതിനിടെയുണ്ടായ ഒരു രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
പുരസ്‌കാരം സ്വീകരിക്കാന്‍ വേദിയിലെത്തിയ അധ്യാപിക, മനോജ് കെ. ജയന്റെ കടുത്ത ആരാധികയാണെന്നും വിവാഹം കഴിക്കാന്‍ വരെ ആഗ്രഹമുണ്ടായിരുന്നുവെന്നും അവതാരക മൈക്കിലൂടെ അനൗണ്‍സ് ചെയ്യുകയുണ്ടായി. അതിനു മറുപടിയായിട്ടാണ് മനോജ് കെ. ജയന്‍ പ്രതികരിച്ചത്.
”ആള്, സാറിന്റെ കട്ട ഫാനാണ് കേട്ടോ, സാറിനെ കല്യാണം കഴിണമെന്ന് വരെ ആഗ്രഹിച്ച ആളാണ്” എന്നാണ് അവതാരക അനൗണ്‍സ് ചെയ്തത്. ഇതുകേട്ട് പൊട്ടിച്ചിരിച്ച മനോജിന്റെ മറുപടി ഇങ്ങനെ: ”വെരി സോറി. രണ്ട് കല്യാണം കഴിച്ചു കഴിഞ്ഞു, ഇനി വളരെ ബുദ്ധിമുട്ടാണ്. ഒരു കല്യാണമേ കഴിച്ചിട്ടുള്ളെങ്കില്‍ പിന്നെയും നമുക്കു ആലോചിക്കാമായിരുന്നു. ടീച്ചര്‍ അടുത്ത ജന്മത്തില്‍…”
View this post on Instagram
ഈ പരിപാടിക്ക് ശേഷം ആങ്കര്‍ ചെയ്ത ടീച്ചറും അവാര്‍ഡ് വാങ്ങിയ ടീച്ചറും തമ്മില്‍ പിണങ്ങിയോ അതോ കൂടുതല്‍ ഇണങ്ങിയോ എന്നെനിക്കറിയില്ല. എന്തായാലും എംഇഎസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടന്ന ഈ സംഭവം ഏറെ രസകരമായിരുന്നു.”-വിഡിയോ പങ്കുവച്ച് മനോജ് കെ. ജയന്‍ കുറിച്ചു.