ആര്യന്‍ഖാന്‍ , ദുല്‍ഖര്‍ സല്‍മാന്‍ , പ്രണവ് മോഹന്‍ലാല്‍ ഒരേ തൂവല്‍പക്ഷികള്‍ എന്ന ക്യാപ്ഷന്‍, വിമര്‍ശനത്തിന് മറുപടിയുമായി മനോജ് കുമാര്‍

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ അടുത്തിടെയാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. ഇപ്പോഴിതാ നടന്‍ മനോജ് കുമാര്‍ ആര്യന്‍ഖാനെയും ആ കുടുംബത്തെയും കുറിച്ച് പറയുകയാണ് പുതിയ വീഡിയോയിലൂടെ. ഒപ്പം തന്റെ മകന്റെ പ്രായമായുള്ള കുട്ടികള്‍ക്കായുള്ള ഉപദേശവും അദ്ദേഹം നല്‍കുന്നുണ്ട് .

ആര്യന്‍ഖാന്‍ , ദുല്‍ഖര്‍ സല്‍മാന്‍ , പ്രണവ് മോഹന്‍ലാല്‍ ഒരേ തൂവല്‍പക്ഷികള്‍ എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് മനോജ് വീഡിയോ പങ്കിട്ടത്. ഇതേത്തുടര്‍ന്ന് വീഡിയോയ്‌ക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി.

ഞാന്‍ തംബ് നെയിലില്‍ ആര്യന്‍ഖാന്‍ , ദുല്‍ഖര്‍ സല്‍മാന്‍ , പ്രണവ് മോഹന്‍ലാല്‍ ഒരേ തൂവല്‍ പക്ഷികള്‍ എന്ന് കുറിച്ചത് എന്ന് നിങ്ങള്‍ അറിയണം. ഇവര്‍ മൂന്നുപേരും മഹാനടന്മാരുടെ മക്കള്‍ ആണ്. വെള്ളിക്കരണ്ടിയുമായി പിറന്ന മക്കള്‍ ആണ് ഇവര്‍ മൂന്നുപേരും. എന്നായിരുന്നു മനോജിന്റെ മറുപടി.

നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം ദുല്‍ഖറും, പ്രണവും എത്ര സിമ്പിള്‍ ആയി ജീവിക്കുന്നവര്‍ ആണ് എന്നതാണ്. ആര്‍ഭാടത്തില്‍ ജനിച്ച കുട്ടികള്‍ ആണെങ്കിലും ഇതേപോലെ ലാളിത്യം തുളുമ്പുന്ന പൊന്നുംകുടങ്ങളെ സമ്മാനിച്ചതിന് മമ്മൂക്കയെയും ലാലേട്ടനെയും നമിക്കണം. എന്റെ മകനും വലിയ വലിയ ആഗ്രഹങ്ങള്‍ ഒന്നും തന്നെയില്ല. മക്കള്‍ അച്ഛനും അമ്മയ്ക്കും അഭിമാനം ആകണം. മക്കളെ വളര്‍ത്തുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കുക. മാക്‌സിമം മക്കളുടെ ഒരു കടിഞ്ഞാണ്‍ നമ്മുടെ കൈയില്‍ ഉണ്ടാകണം- മനോജ് കുമാര്‍ പറയുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം