'അർഹിക്കുന്ന പല അംഗീകാരങ്ങളും കിട്ടാതെ പോയി'; കെ. ജി ജോർജിനെ അനുസ്മരിച്ച് അശോകൻ

അന്തരിച്ച മലയാള സംവിധായകൻ കെ.ജി ജോർജിനെ അനുസ്മരിച്ച് നടൻ അശോകൻ.  ഏത് തരം സിനിമകളെടുക്കാനും കഴിവുള്ള വ്യക്തിയിയാണ് കെ. ജി ജോർജ്, മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകനാണ് അദ്ദേഹമെന്നും അശോകൻ പറഞ്ഞു.

1981 ൽ പുറത്തിറങ്ങിയ ‘യവനിക’യിലാണ് അശോകനും കെ. ജി ജോർജും ആദ്യമായി ഒന്നിച്ചു പ്രവർത്തിക്കുന്നത്. പിന്നീട് 1985 ൽ പുറത്തിറങ്ങിയ ‘ഇരകൾ’ എന്ന സിനിമയിലും അശോകൻ വേഷമിട്ടു.

‘സിനിമയെ അത്രത്തോളം സ്നേഹിക്കുകയും, മനസിലാക്കി പഠിക്കുകയും ചെയ്ത സംവിധായകനാണ് കെ. ജി ജോർജ്,  അർഹിക്കുന്ന നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന്  ലഭിക്കാതെ പോയെന്നും  അശോകൻ 24 ന്യൂസിനോട് പറഞ്ഞു.

ഇന്ന് രാവിലെ കാക്കനാട് വയോജന കേന്ദ്രത്തിൽ വെച്ചാണ്  കെ. ജി ജോർജ് അന്തരിച്ചത്. 77 വയസായിരുന്നു. മലയാളത്തിലെ നവ സിനിമാ തരംഗത്തിന് തുടക്കമിട്ട പ്രധാന സംവിധായകരിൽ ഒരാളായിരുന്നു കെ. ജി ജോർജ്.

മലയാളത്തിലെ ആദ്യ ക്യാംപസ് ചിത്രമായ ഉൾക്കടൽ, ആദ്യ ആക്ഷേപ ഹാസ്യ ചിത്രമായ പഞ്ചവടി പാലം, ലക്ഷണമൊത്ത ആദ്യ സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, സൈക്കോളജിക്കൽ ചിത്രം ഇരകൾ, കുറ്റാന്വേഷണ ചിത്രം യവനിക തുടങ്ങീ ഒരുപിടി മികച്ച സൃഷ്ടികൾ കെ. ജി ജോർജ് മലയാളത്തിന് സമ്മാനിച്ചു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന