എന്നെ ഒന്നിനും കൊള്ളാത്തവളായി മാറ്റി നിര്‍ത്തി, ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി: മന്യ

വിവാഹത്തോടെ അഭിനയ രംഗത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് നടി മന്യ. ഇപ്പോഴിതാ ജീവിതത്തില്‍ നേരിടേണ്ടി വന്ന വേദനയെ തോല്‍പ്പിച്ച മന്ത്രത്തെക്കുറിച്ചു പങ്കുവയ്ക്കുകയാണ് താരം. അച്ഛന്റെ വേര്‍പാടും വേദനയും മാത്രമല്ല ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവളായി മാറ്റി നിര്‍ത്തിയതില്‍ ഒറ്റയ്ക്ക് കരഞ്ഞതുമെല്ലാം നടി കുറിപ്പില്‍ പറയുന്നു.

ജീവിതം എനിക്ക് അത്ര മാത്രം എളുപ്പമുള്ള കാര്യമായിരുന്നില്ല. അച്ഛനെ നഷ്ടപ്പെട്ടതു മുതല്‍, മുന്നോട്ട് ഒറ്റയ്ക്ക് ജീവിയ്ക്കാനും നിലനില്‍പ്പ് ഉണ്ടാക്കി എടുക്കാനും ഒരുപാട് സഹിച്ചു. ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നെ ഒന്നിനും കൊള്ളാത്തവളായി മാറ്റി നിര്‍ത്തി.

ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഒരുപാട് കരഞ്ഞു. പക്ഷെ ഒരിക്കലും പിന്മാറരുത്, പരാജയപ്പെട്ട് പിന്നോട്ട് പോവില്ല എന്ന് ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചു. എന്റെ അവസാന ശ്വാസം വരെ പൊരുതിക്കൊണ്ടേയിരിയ്ക്കും.”

“തോല്‍ക്കാന്‍ ഭയമില്ലാത്തവര്‍ക്കും നാണം കുണുങ്ങി നില്‍ക്കാതെ മുന്നോട്ട് നടക്കുന്നവര്‍ക്കും ഉള്ളതാണ് വിജയം. ഇപ്പോഴും, നിങ്ങള്‍ നിങ്ങളുടെ സ്വപ്നം ഒരുപാട് ദൂരെയാണെന്ന് കരുതുന്നുണ്ടെങ്കില്‍, ശ്രമിച്ചുകൊണ്ടേയിരിയ്ക്കുക.. വിജയം എത്രത്തോളം അടുത്താണെന്ന് പറയാന്‍ കഴിയില്ല. എന്റെ മന്ത്രം, “ഒരിക്കലും പിന്മാറരുത്” എന്നതാണ്. ഓരോ ദിവസവും എന്നെ ഞാന്‍ സ്വയം പഠിപ്പിയ്ക്കുന്നതും, എന്റെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നതും ഈ ഒരു പാഠമാണ്”- മന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

Latest Stories

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230