പാവാട സിനിമയില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെ ആ രീതിയില്‍ അവതരിപ്പിച്ചത് ബോധപൂര്‍വ്വമെന്ന് സംവിധായകന്‍ മാര്‍ത്താണ്ഡന്‍. അത്രയും നല്ലൊരു അഭിനേതാവാണ് അയാള്‍. പാമ്പ് ജോയുടെ ക്യാരക്ടറുള്ള ഒരു കുടിയനെ ഞങ്ങള്‍ക്ക് അറിയാം. ആദ്യം ജീന്‍സായിരുന്നു കോസ്റ്റിയൂം. പിന്നെയാണ് അത് കൈലിയാക്കിയത്.
ആദ്യം പുള്ളി ഇറങ്ങിവന്നപ്പോള്‍ എന്തോ കുറവ് പോലെ തോന്നിയിരുന്നു. പെട്ടെന്ന് പോയാണ് കണ്ണിന് താഴെ രണ്ട് വര ഇട്ടാണ് വന്നത്. പുള്ളി തന്നെയാണ് അതിട്ടത്. അപ്പോള്‍ത്തന്നെ ഇത് ക്ലിക്കാവുമെന്ന് ഞങ്ങള്‍ക്ക് മനസിലായിരുന്നു. അദ്ദേഹം പറഞ്ഞു.
ഒറിജിനല്‍ മീന്‍ തന്നെയാണ് പൃഥ്വിയുടെ തലയിലേക്ക് കമിഴ്ത്തിയത്. മത്തിയുടെ മണം അറിയാല്ലോ. ഡമ്മി ഉപയോഗിക്കാമെന്ന് പറഞ്ഞെങ്കിലും രാജുവിന് ഒറിജിനല്‍ തന്നെ വേണമായിരുന്നു. മിയയ്ക്കാണെങ്കില്‍ അടിക്കാന്‍ മടിയായിരുന്നു.
എന്നാലും പൃഥ്വിരാജിന്റെ തലയ്ക്ക് അടിക്കുക എന്ന ആശങ്കയിലായിരുന്നു മിയ. ഭാവിഭര്‍ത്താവാണെന്ന് കരുതി അടിച്ചോളാനായിരുന്നു ഞാന്‍ പറഞ്ഞത്. എന്ത് ചെയ്താലും കുഴപ്പമില്ലെന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു പൃഥ്വി. മാര്‍ത്താണ്ഡന്‍ കൂട്ടിച്ചേര്‍ത്തു.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലൂടെയായി സിനിമയിലെത്തിയതാണ് ജി മാര്‍ത്താണ്ഡന്‍. അസോസിയേറ്റ് ഡയറക്ടറില്‍ നിന്നും ഡയറക്ടറായി മാറുകയായിരുന്നു അദ്ദേഹം. അച്ഛാദിന്‍, പാവാട, ജോണി ജോണി യെസ് അപ്പ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് അദ്ദേഹമാണ്.