ഐ ഡു റെസ്‌പെക്ട് വിമെന്‍, മാസ്റ്റര്‍പീസിലെ ഡയലോഗ് വിവാദങ്ങള്‍ക്കുള്ള മമ്മൂട്ടിയുടെ മറുപടിയോ ?

മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് കണ്ടിറങ്ങിയവര്‍ പരസ്പരം ചോദിച്ചൊരു കാര്യമുണ്ട്. മമ്മൂട്ടി സിനിമയില്‍ പറഞ്ഞത് പുറത്ത് നടക്കുന്ന വിവാദങ്ങള്‍ക്കുള്ള മറുപടിയോ? സിനിമയില്‍ മൂന്നോ നാലോ ഇടത്ത് മമ്മൂട്ടി പറയുന്നത് “”ഐ ഡു റെസ്പക്ട് വുമണ്‍, ബെറ്റര്‍ യു മൈന്‍ഡ് യുവര്‍ വേര്‍ഡ്‌സ്.””എന്നാണ്.

മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ കഴിഞ്ഞയിടക്ക് ചര്‍ച്ചയായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ മമ്മൂട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. സുഹൃത്തുക്കളോട് പറഞ്ഞതായി അവര്‍ പറയുന്ന ഏതാനും ചില കാര്യങ്ങള്‍ മാത്രമാണ് ഇപ്പോഴും ഇക്കാര്യത്തിലുള്ള മമ്മൂട്ടിയുടെ അഭിപ്രായമായി പുറംലോകത്തിന് അറിയാവുന്നത്. ഈ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ ഡയലോഗ് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണോ എന്ന സംശയം ആരാധകരില്‍ ഉണ്ടായത്.

പക്ഷേ യാഥാര്‍ഥ്യം മറ്റൊന്നാണ്. ഈ പുതിയ വിവാദം ആരംഭിക്കുന്നതിന് മാസങ്ങള്‍ മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് മാസ്റ്റര്‍പീസ്. ഇത് അറിഞ്ഞിട്ടും ചിലര്‍ ഇതാ പാര്‍വതിക്കുള്ള മറുപടി എന്ന മട്ടില്‍ ഈ ഡയലോഗ് പ്രചരിപ്പിക്കുന്നുണ്ട്.