എന്റെ മിസ്റ്റേക്ക് ആണ്, അതിനെ കുറിച്ച് ഞാന്‍ ശരിയായി റിസര്‍ച്ച് ചെയ്തിരുന്നില്ല: മാത്യു തോമസ്

ഓണ്‍ലൈന്‍ ആപ്പ് പ്രമോഷനുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് നടന്‍ മാത്യു തോമസ്. അടുത്തിടെ പണം ഇരട്ടിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഗെയിം ആപ്ലിക്കേഷന്റെ പ്രമോഷന്‍ മാത്യു ചെയ്തിരുന്നു. ഇതിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളും ട്രോളുകളും എത്തിയിരുന്നു. ഈ വിവാദത്തിലാണ മാത്യു പ്രതികരിച്ചത്.

തന്റെ ഭാഗത്താണ് തെറ്റ് എന്നാണ് മാത്യു പറയുന്നത്. വ്യക്തമായി റിസര്‍ച്ച് നടത്താതെയാണ് താന്‍ പ്രമോഷന്‍ ചെയ്തതെന്നും യുവനടന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ആപ്പ് പ്രമോട്ട് ചെയ്ത വിഷയത്തില്‍ എന്റെ ഭാഗത്താണ് തെറ്റ്. കാരണം ഞാന്‍ അതിനെ കുറിച്ച് പ്രോപ്പര്‍ റിസേര്‍ച്ച് ചെയ്തിരുന്നില്ല.

അതുകൊണ്ട് തന്നെ ഞാനാണ് അതിന്റെ റെസ്‌പോണ്‍സിബിലിറ്റി ഏറ്റെടുക്കേണ്ടത്. അത് ചെയ്യുന്ന സമയത്ത് ഞാന്‍ അത്രത്തോളം ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. എന്റെ മിസ്റ്റേക്കാണ്. ഇനി അത് കറക്ട് ചെയ്യണം എന്നാണ് മാത്യു തോമസ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് മാത്യു അഭിനയരംഗത്തേക്ക് എത്തുന്നത്. കപ്പ്, ലവ്‌ലി, നിലാവുക്കു എന്‍ മേല്‍ എന്നടി കോപം, ബ്രൊമാന്‍സ് എന്നീ ചിത്രങ്ങളാണ് മാത്യുവിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Read more