'നിനക്കെന്നെ നോക്കി എങ്ങനെ ചിരിക്കാന്‍ കഴിയുന്നു എന്നാണ് വിനീതേട്ടന്‍ ചോദിച്ചത്: മാത്തുക്കുട്ടി

കുഞ്ഞെല്‍ദോയുടെ സ്‌ക്രിപ്റ്റ് രണ്ട് വര്‍ഷം വിനീത് ശ്രീനിവാസന്‍ വായിക്കാതെ വെച്ചിരുന്നുവെന്ന് സംവിധായകന്‍ മാത്തുക്കുട്ടി. കുഞ്ഞിരാമായണം സെറ്റില്‍ വെച്ച് നല്‍കിയ തിരക്കഥ രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ കണ്ടപ്പോഴും വായിച്ചിരുന്നില്ലെന്നും മാത്തുക്കുട്ടി പറഞ്ഞു.

ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മാത്തുക്കുട്ടി വിനീത് ശ്രീനിവാസനില്‍ നിന്നുണ്ടായ അനുഭവം പങ്കുവെച്ചത്. ഞാന്‍ പുള്ളിയെ നോക്കിച്ചിരിച്ചു. കുഞ്ഞെല്‍ദോയുടെ സ്‌ക്രിപ്റ്റ് കൊടുത്തതൊക്കെ എന്റെ മനസിലുണ്ട്. പക്ഷേ ഞാനെഴുതിയത് ശരിയാണോയെന്ന് അറിയില്ലായിരുന്നു,’ മാത്തുക്കുട്ടി പറഞ്ഞു.

‘നിനക്കെന്നെ നോക്കി എങ്ങനെ ചിരിക്കാന്‍ കഴിയുന്നുവെന്നാണ് വിനീതേട്ടന്‍ ചോദിച്ചത്. വേറെയാര്‍ക്കെങ്കിലും സ്‌ക്രിപ്റ്റ് കൊടുക്കാന്‍ പ്രൊഡ്യൂസേഴ്സ് പറഞ്ഞിരുന്നു. പക്ഷേ വിനീതേട്ടന്‍ പറഞ്ഞിട്ടാണ് ഇത് എഴുതിയത്. അപ്പോള്‍ പുള്ളി എന്താണോ പറയുന്നത് അത് കേട്ടിട്ട് മുന്നോട്ട് പോകാമെന്നാണ് വിചാരിച്ചത്.

നിനക്ക് പ്രാന്താണോ മാത്തുക്കുട്ടി ഒരു സിനിമക്ക് വേണ്ടി ഒരാളെ രണ്ട് വര്‍ഷം കാത്തിരിക്കാനെന്നാണ് വിനീതേട്ടന്റെ ഭാര്യ ദിവ്യ ചേച്ചി ഇതറിഞ്ഞിട്ട് എന്നോട് ചോദിച്ചത്,’ മാത്തുക്കുട്ടി വ്യക്തമാക്കി.

Latest Stories

BGT 2024: ഐസിസി കാണിച്ചത് ഇരട്ടത്താപ്പ്, അവൻ ചെയ്ത തെറ്റിന് വമ്പൻ ശിക്ഷ കൊടുക്കേണ്ടതിന് പകരം മിട്ടായി കൊടുത്ത പോലെയായി ഇത്; ആരോപണവുമായി മൈക്കിൾ വോൺ

'കാലുമാറ്റക്കാരന്റെ കെട്ടുകഥ', ആ സിനിമയും മന്‍മോഹന്‍ സിംഗും; കോണ്‍ഗ്രസിനെ വീഴ്ത്താന്‍ ബിജെപിയുടെ സിനിമാ തന്ത്രം

ചെരുപ്പൂരി അണ്ണാമലൈയുടെ ശപഥം; ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ സ്വയം ചാട്ടവാറിന് അടിച്ച് വഴിപാട്, 48 ദിവസത്തെ വ്രതം തുടങ്ങി

ഇന്ത്യയുടെ ഈ ദുരവസ്ഥക്ക് കാരണം അവൻ ഒറ്റ ഒരുത്തൻ, ഇന്ന് രാവിലത്തെ പ്രവർത്തി അതിന് ഉദാഹരണം: എംഎസ്കെ പ്രസാദ്

അഗ്രഷനിൽ രാജാവ് ബോളിങ്ങിൽ വട്ടപ്പൂജ്യം, സിറാജിനെതിരെ ആരാധകർ; സ്വയം കോമാളിയായി മാറി താരം

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി മെൽബണിൽ കറുത്ത ആം ബാൻഡ് അണിഞ്ഞ് ഇന്ത്യൻ താരങ്ങൾ

മലയാളി പ്രേക്ഷകരോട് എനിക്കൊരു അപേക്ഷയുണ്ട്..; 'ബറോസ്' കണ്ട ശേഷം ലിജോ ജോസ് പെല്ലിശേരി

അസാധാരണ നീക്കവുമായി എൻ പ്രശാന്ത്; അഞ്ച് ചോദ്യങ്ങളടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ചു

വയനാട് പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം; ഭൂമി ഏറ്റെടുക്കലിനെതിരെ നൽകിയ ഹർജി തള്ളി

BGT 2024: ഇന്ന് മുതൽ നീ ഹിറ്റ്മാൻ അല്ല, എതിരാളികൾക്ക് ഫ്രീമാൻ; വിരമിച്ച് പോയാൽ ഉള്ള വില പോകാതിരിക്കും