വെങ്കിടേഷിനെ ചുംബിക്കാന്‍ ചെന്നതും അദ്ദേഹം പേടിച്ച് പോയി.. എന്നാല്‍ എനിക്ക് സ്റ്റാര്‍ഡം ലഭിച്ചു: മീന

തെലുങ്കില്‍ നടി മീനയ്ക്ക് സ്റ്റാര്‍ഡം ഉണ്ടാക്കി കൊടുത്ത ചിത്രമാണ് ‘ചണ്ടി’. 1991ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വെങ്കിടേഷ് ദഗുബതിയായിരുന്നു നായകന്‍. ചിത്രത്തിലെ ചുംബന സീനില്‍ താന്‍ നായകനെ ഞെട്ടിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മീന ഇപ്പോള്‍. സിനികള്‍ക്കൊപ്പം തന്നെ ടെലിവിഷന്‍ പരിപാടികളിലും മീന സജീവമാണ്.

സെലിബ്രിറ്റി ഡാന്‍സ് ഷോയിലെ ജഡ്ജ് ആണ് മീന. ഈ പരിപാടിയില്‍ ചണ്ടി സിനിമയിലെ ഒരു ഗാനരംഗം പുനസൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് സിനിമയിലെ ക്ലൈമാക്‌സ് രംഗത്തെ കുറിച്ച് മീന സംസാരിച്ചത്. ”ചണ്ടി എനിക്ക് സ്റ്റാര്‍ഡം നേടി തന്ന ചിത്രമാണ്.”

”ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ വെങ്കിടേഷുമായി ഒരു ചുംബനരംഗം ഉണ്ടായിരുന്നു. പെട്ടെന്ന് ആ സീന്‍ എടുത്തപ്പോള്‍ അദ്ദേഹം പേടിച്ച് പോയി” എന്നാണ് മീന പറയുന്നത്. അതേസമയം, തെലുങ്കിലെ ഹിറ്റ് കോമ്പോ ആയിരുന്നു മീനയും വെങ്കിടേഷും.”

ഇരുവരും ഒന്നിച്ച ‘ബോയഗാരു’, ‘സൂര്യ വംശം’, ‘മൊണ്ണാടി ദൃഷ്ടി’ എന്നീ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. അതേസമയം, ‘റൗഡി ബേബീസ്’ എന്ന തമിഴ് ചിത്രവും ‘ആനന്ദപുരം ഡയറീസ്’ എന്ന മലയാള ചിത്രവുമാണ് മീനയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Read more

അതേസമയം, മലയാള സിനിമയില്‍ 40 വര്‍ഷം പൂര്‍ത്തിയിരിക്കുകയാണ് മീന ഇപ്പോള്‍. 1984ല്‍ ‘ഒരു കൊച്ചു കഥ ആരും പറയാത്ത കഥ’ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് മീന മലയാളത്തില്‍ തുടക്കം കുറിച്ചത്. ‘ബ്രോ ഡാഡി’ ആണ് മീനയുടെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ.