ലാല്‍ അങ്കിളിന് ഞാന്‍ നന്ദിനിക്കുട്ടി, ചിലര്‍ക്ക് പാത്തു.. മറ്റുള്ളവര്‍ക്ക് മീനാക്ഷി, എന്റെ ശരിക്കുള്ള പേര് ആരും വിളിക്കാറില്ല: മീനാക്ഷി

ബാലതാരമായി എത്തിയ മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് മീനാക്ഷി അനൂപ്. വണ്‍ ബൈ ടു എന്ന മലയാള സിനിമയിലൂടെയാണ് താരം വെള്ളിത്തിരയില്‍ എത്തിയത്. തന്റെ പേരിനെ കുറിച്ച് മീനാക്ഷി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മീനാക്ഷിയുടെ ശരിയായ പേര് അനുനയ എന്നാണ്.

എന്നാല്‍ തന്റെ യഥാര്‍ത്ഥ പേര് ആരും വിളിക്കാറില്ല എന്നാണ് മീനാക്ഷി പറയുന്നത്. ”രേഖകളില്‍ ഒക്കെ എന്റെ പേര് അനുനയ എന്ന് തന്നെയാണ്. പക്ഷേ, ശരിക്കുള്ള ആ പേര് ആരും വിളിക്കാറില്ല എന്നതാണ് സത്യം ലാല്‍ അങ്കിളും പ്രിയന്‍ അങ്കിളും ഇപ്പോഴും നന്ദിനിക്കുട്ടി എന്നാണ് വിളിക്കുന്നത്.”

”പൃഥ്വി അങ്കിളും ഇന്ദ്രജിത്ത് അങ്കിളും ജയസൂര്യ അങ്കിളുമൊക്കെ പാത്തു എന്നു വിളിക്കും. പരിചയക്കാരില്‍ കൂടുതല്‍ പേരും മീനൂട്ടി എന്നാണ് വിളിക്കാറുള്ളത്” എന്നാണ് മീനാക്ഷി പറയുന്നത്. അതേസമയം, മോഹന്‍ലാലിനൊപ്പം ‘ഒപ്പം’ എന്ന ചിത്രത്തില്‍ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് നന്ദിനി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരുടെ ‘അമര്‍ അക്ബര്‍ അന്തോണി’ ചിത്രത്തിലെ മീനാക്ഷിയുടെ കഥാപാത്രത്തിന്റെ പേരാണ് പാത്തു.

മധുര നൊമ്പരം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് മീനാക്ഷി അഭിനയത്തിലേക്ക് എത്തുന്നത്.  നിരവധി ടെലിഫിലിമുകളിലും നടി അഭിനയിച്ചിട്ടുണ്ട്. നിലവില്‍ മ്യൂസിക് ഷോയുടെ അവതാരകയായി ടെലിവിഷനില്‍ സജീവമാണ് മീനാക്ഷി. മണര്‍കാട് സെന്റ് മേരീസ് കോളജില്‍ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയാണ് മീനാക്ഷി.

അച്ഛന്‍ അനൂപ് പഠിച്ച അതേ കോളേജില്‍ അഡ്മിഷന്‍ എടുക്കാന്‍ പോയ മീനാക്ഷിയുടെ ചിത്രവും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘മണര്‍കാട് കോളജ് ഞാന്‍ ഇങ്ങെടുക്കുവാ’ എന്നായിരുന്നു മീനാക്ഷി കുറിച്ചത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്