ബസ്സില്‍ തിരക്ക് കൂടിയപ്പോള്‍ മോശമായി സ്പര്‍ശിച്ചു, ലുലു മാളില്‍ വെച്ചും മോശം പെരുമാറ്റം: മീനാക്ഷി

ബസ്സില്‍ വച്ചുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് നടിയും അവതാരകയുമായ മീനാക്ഷി. സിനിമ സെറ്റില്‍ നിന്നും ഇതുവരെ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. അത്തരമൊരു അനുഭവം വന്നാല്‍ ചെറുത്ത് നില്‍ക്കാന്‍ പറ്റുമോയെന്ന് ചേദിച്ചാല്‍ പറയാന്‍ പറ്റില്ല എന്നാണ് മീനാക്ഷി പറയുന്നത്. ബസില്‍ വച്ച് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് മീനാക്ഷി പറയുന്നത്.

നമ്മള്‍ ചിലപ്പോള്‍ സ്റ്റക്കാകും. ശരീരത്തില്‍ ആരെങ്കിലും സ്പര്‍ശിച്ചാല്‍ കണ്‍ഫ്യൂസാകും. ശരിക്കും ഫ്രീസായി പോകുന്നതാണ് കുറച്ച് നേരത്തേക്ക്. പലരും ചോദിക്കുന്ന കേട്ടിട്ടുണ്ട് ഉടനെ പ്രതികരിച്ച് കൂടായിരുന്നോയെന്ന് ചിലപ്പോള്‍ അതിനുള്ള ചിന്ത പോലും അപ്പോള്‍ വരണമെന്നില്ല. കുറച്ച് ടൈം എടുക്കും തിരികെ വരാന്‍. തനിക്ക് അങ്ങനൊരു അനുഭവമുണ്ട്.

ഒരിക്കല്‍ ബസ്സില്‍ വരികയായിരുന്നു. തന്റെ അടുത്ത് ഒരു അങ്കിള്‍ ഇരിപ്പുണ്ടായിരുന്നു. താന്‍ വിന്‍ഡോ സൈഡിലായിരുന്നു. അയാളോട് കുറച്ച് നേരം സംസാരിച്ച ശേഷം താന്‍ ഉറങ്ങി. പിന്നീട് ബസ്സില്‍ തിരക്ക് കൂടി അപ്പോള്‍ ഉറക്കം എഴുന്നേറ്റ് നോക്കിയപ്പോള്‍ അയാളുടെ കൈ തന്റെ തുടയില്‍ ഇരിക്കുന്നു. താന്‍ ഉടനെ അയാളെ തറപ്പിച്ച് നോക്കി അയാള്‍ കൈയെടുത്തു.

ഉച്ചത്തില്‍ എല്ലാവരോടും പറഞ്ഞ് പ്രശ്‌നമാക്കണോ, എങ്ങനെ പ്രതികരിക്കണം, ഇനി അയാളുടേത് ബാഡ് ടച്ചാണെന്ന് തനിക്ക് തോന്നിയതായിരിക്കുമോ എന്നൊക്കെയുള്ള ചിന്തയാണ് അപ്പോള്‍ മനസിലൂടെ പോയത്. പിന്നീട് മനസിലായി അതൊരു ബാഡ് ടച്ച് തന്നെയായിരുന്നുവെന്ന്. അന്ന് താന്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സമയമായിരുന്നു. അന്ന് ചില ഭയങ്ങള്‍ കാരണമാണ് വലിയ രീതിയില്‍ പ്രതികരിക്കാന്‍ പറ്റാതെ പോയത്.

ലുലു മാളില്‍ പോയപ്പോഴും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഒരാള്‍ കുറേ നേരം കൊണ്ട് തന്നെ അടിമുടി നോക്കുന്നുണ്ട്. അയാള്‍ എന്റെ കക്ഷത്തിന്റെ ഭാഗത്തേക്കാണ് നോക്കുന്നത് എന്നത് മനസിലായി. അവസാനം സഹികെട്ട് അടുത്തുപോയി എന്താ ചേട്ടാ എന്ന് ദേഷ്യത്തോടെ ചോദിച്ചു. ഉടന്‍ അയാള്‍ എന്നോട് മീനാക്ഷിയല്ലെയെന്ന് ചോദിക്കുകയായിരുന്നു. പക്ഷെ അയാളുടെ ആ നോട്ടം മോശപ്പെട്ട രീതിയിലായിരുന്നുവെന്ന് മനസിലായിരുന്നു എന്നാണ് മീനാക്ഷി പറയുന്നത്.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്