പൊരിച്ച മത്തി എന്നൊക്കെ എന്നെ വിളിക്കാറുണ്ട്, അത് കേട്ട് ഞാന്‍ ചിരിക്കാറാണ് പതിവ്: മീനാക്ഷി രവീന്ദ്രന്‍

മെലിഞ്ഞതിന്റെ പേരില്‍ ഒരുപാട് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നയാളാണ് താനെന്ന് തുറന്നു പറഞ്ഞിട്ടുള്ള നടിയാണ് മീനാക്ഷി രവീന്ദ്രന്‍. പൊരിച്ച മത്തി എന്നൊക്കെ തന്നെ വിളിച്ചിട്ടുണ്ട് എന്നാണ് മീനാക്ഷി ഇപ്പോള്‍ പറയുന്നത്. എയര്‍ ഹോസ്റ്റസ് ആയിരുന്ന താന്‍ ജോലിയില്‍ നിന്നും ഇടവേള എടുത്താന്‍ അഭിനയത്തിലേക്ക് എത്തിയതെന്നും മീനാക്ഷി പറയുന്നുണ്ട്.

”നായികാ നായകന്റെ ഓഡിഷന്‍ കിട്ടിക്കഴിഞ്ഞപ്പോഴാണ് എനിക്ക് കരിയറില്‍ ഇനിയെന്ത് എന്നതിന്റെ ഉത്തരം കിട്ടിയത്. എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്നും ബ്രേക്ക് എടുത്തായിരുന്നു റിയാലിറ്റി ഷോയിലേക്ക് വന്നത്. ഇനി ഇതുവഴി തന്നെ പോവാമെന്ന് തീരുമാനിക്കുകയായിരുന്നു. കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമായിരുന്നു എയര്‍ഹോസ്റ്റസാവുക എന്നത്.”

”അത് എനിക്ക് ഇപ്പോഴും മിസ് ആവുന്നുണ്ട്. മോഡലിംഗ് ചെയ്യുന്നവര്‍ നടക്കുന്നത് പോലെയൊക്കെ നടന്ന് നോക്കാറുണ്ട്. കണ്ണാടിക്ക് മുന്നില്‍ അഭിനയിക്കാറുമുണ്ട്. അതിനിടയിലായിരിക്കും ആരെങ്കിലും കയറിവരുന്നത്. മെലിഞ്ഞതിന്റെ പേരില്‍ ആളുകള്‍ ഇപ്പോഴും കളിയാക്കാറുണ്ട്. പൊരിച്ച മത്തി എന്നൊക്കെ പറയാറുണ്ട്. അതൊക്കെ കേട്ട് ചിരിക്കാറാണ് പതിവ്.”

”എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല. എന്നെ ഞാനായിട്ട് തന്നെ സ്വീകരിച്ച ആളാണ് ഞാന്‍. മെലിഞ്ഞിരിക്കുകയാണെന്നോ പൊക്കം കുറവാണെന്നോ ഉള്ള കമന്റുകളൊന്നും ബാധിക്കാറില്ല. സുന്ദരികള്‍ക്ക് മാത്രമല്ലല്ലോ കഥയുള്ളത്, എല്ലാ ബോഡി ടൈപ്പുള്ളവര്‍ക്കും കഥകളുണ്ട്.”

”അതിനെ കുറിച്ചൊക്കെ ഞാന്‍ ആലോചിച്ചിട്ടുണ്ട്. കണ്‍വെന്‍ഷണല്‍ ബ്യൂട്ടി മാത്രം പോരല്ലോ, എന്ത് ചെയ്യാന്‍ പറ്റും എന്നതിനെ കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. എന്തെങ്കിലും കാര്യം നടക്ക

Latest Stories

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു

പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

'എമ്പുരാനിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തിൽ പ്രതികരിച്ചില്ല, സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചപ്പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം

ഗാസയിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഇസ്രായേൽ സുപ്രീം കോടതി

മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!

ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി; വിജ്ഞാപനം പുറത്തിറക്കി

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി; പ്രതിദിന വേതന നിരക്ക് 369 രൂപ ആയി വർധിപ്പിച്ചു

IPL 2025: സഞ്ജുവും സൂര്യകുമാറും അല്ല, ഏറ്റവും മികച്ച ടി 20 താരം അവനാണ്: ഹർഭജൻ സിങ്

ഇനി പട്ടാളത്തിൽ ! എത്തുക 3000ത്തോളം ഫോഴ്സ് ഗൂർഖകൾ..