ശരിക്കും തല്ലില്ലല്ലോ അല്ലേ എന്ന് നിമിഷയോട് ചോദിച്ചു, റിയലസ്റ്റിക് ആയി അഭിനയിക്കുന്ന നടി ആയതിനാല്‍ അടിക്കും എന്ന് ചിന്തിച്ചു: മീനാക്ഷി

മാലിക് ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും നടക്കുന്നത്. മാലിക്കില്‍ അഭിനയിച്ച അനുഭവം പങ്കുവച്ച് നടി മീനാക്ഷി രവീന്ദ്രന്‍. ഫഹദിന്റെയും നിമിഷയുടെയും മകളായാണ് അഭിനയിക്കേണ്ടത് എന്ന് അറിഞ്ഞിരുന്നില്ല എന്നാണ് മീനാക്ഷി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

കുറച്ചുനേരം നീണ്ടുനിന്നിരുന്ന ഓഡിഷനായിരുന്നു മാലിക്കിന്റെത് എന്നാണ് മീനാക്ഷി പറയുന്നത്. മഹേഷ് സാര്‍ ഒരു പെര്‍ഫെക്ഷനിസ്റ്റ് ആണ്. ചെയ്തത് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ എന്നൊക്കെ സംശയിച്ചു. പക്ഷേ നന്നായി ചെയ്യുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. 12 മണിക്ക് തുടങ്ങിയ ഓഡിഷന്‍ വൈകിട്ട് അഞ്ച് മണിക്കാണ് തീര്‍ന്നത്.

ഫഹദിന്റെയും നിമിഷയുടെയും മകളാണ് എന്ന് ഓഡിഷന്‍ സമയത്ത് അറിഞ്ഞിരുന്നില്ല. അതറിഞ്ഞപ്പോള്‍ എക്‌സൈറ്റഡ് ആയി. ഓഡിഷന് കുറച്ചു കൂടി നന്നായിട്ട് ചെയ്യേണ്ടതായിരുന്നു എന്ന് തോന്നി. ചെറിയ കഥാപാത്രമാണെങ്കില്‍ പോലും അത് വിട്ടുകളയരുത് എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഒന്നിനും വേണ്ടി ഈ സിനിമ വിട്ടുകളയില്ല എന്ന് ഉറപ്പിച്ചിരുന്നു.

ചിത്രത്തില്‍ നിമിഷ തന്നെ അടിക്കുന്ന സീന്‍ ഉണ്ട്. വളരെ റിയലസ്റ്റിക് ആയി അഭിനയിക്കുന്ന നടി ആയതു കൊണ്ട് ശരിക്കും അടിക്കുമോ എന്നൊക്കെ ചിന്തിച്ചു. ശരിക്കും തല്ലില്ലല്ലോ അല്ലേ എന്നൊക്കെ ചോദിച്ചു. ആദ്യ പന്ത്രണ്ട് മിനിറ്റ് ഷോട്ടിനു വേണ്ടി വലിയ രീതിയില്‍ റിഹേഴ്‌സല്‍ ഉണ്ടായിരുന്നു എന്നും മീനാക്ഷി പറയുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം