ഒരു പ്രമുഖ നടിയുടെ വീഡിയോ ഞാൻ കണ്ടു; അതിൽ അവരുടെ തല മാത്രമില്ല; വെളിപ്പെടുത്തി മീനാക്ഷി

അവതാരികയായും, നടിയായും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്ന താരമാണ് മീനാക്ഷി രവീന്ദ്രൻ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി സിനിമകളിലും സജീവമാണ്.

ഇപ്പോഴിതാ സിനിമ നടിമാരുടെ സ്വകാര്യ ഭാഗങ്ങളിലേക്ക് മാത്രം ക്യാമറ സൂം ചെയ്ത് വീഡിയോ എടുത്ത് അത് കണ്ടന്റ് ആക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മീനാക്ഷി. ഇതുപോലെ തന്റെ വീഡിയോസ് സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നുണ്ടെന്നും, മറ്റൊരു പ്രമുഖ നടിയുടെ തല മാത്രം കട്ട് ചെയ്ത ഒരു വീഡിയോ താൻ കണ്ടുവെന്നും മീനാക്ഷി പറയുന്നു.

“നമ്മൾ ഒരു ഡ്രസ്സ് ഇട്ടു പോകുമ്പോൾ എയ്സ്മെറ്റിക്കലി ഷൂട്ട് ചെയ്തോ. എന്നെ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന് പറയാൻ പറ്റില്ലല്ലോ. അത് റോങ്ങ് ആണ്. പക്ഷേ ഇത് മാത്രം ഒരു കണ്ടൻ്റ് ആകുമ്പോഴാണ് പ്രശ്‌നം. ആ വീഡിയോ കാണുമ്പോൾ അറിയാം എന്താണ് അവർ ഷൂട്ട് ചെയ്‌തു വെച്ചിരിക്കുന്നത് എന്ന്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ ആക്ട്രസ്സിൻ്റെ വീഡിയോ ഞാൻ കണ്ടു.

അത് ഞാനെൻറെ ഫ്രണ്ട്സിന് കാണിച്ചു കൊടുത്തു. അവരുടെ ഹെഡ് കട്ട് ആണ്. തലയുടെ മുകൾഭാഗം ഇല്ല. ഹെഡ് റൂം ക്യാമറ പരിപാടിയൊക്കെ ഉണ്ടല്ലോ. ഹെഡ് കട്ട് ആണ്. എന്താണ് അത് ഷൂട്ട് ചെയ്‌തു വെച്ചതെന്ന് നമുക്ക് കാണാം. അതേ ഞാൻ ഉദ്ദേശിച്ചുള്ളൂ. എൻ്റെയൊരു വീഡിയോ ഉണ്ട്.

അതിൽ ഞാൻ കാറിലേക്ക് കയറുന്ന വീഡിയോയാണ്. അത് സ്ലോമോഷനാണ്. അത് ഷൂട്ട് ചെയ്‌ത ആളല്ല അതിൽ വേറൊരു കൈ പെട്ടിട്ടുണ്ട് അയാളുടെ ഫോൺ മുകളിലാണ് നിൽക്കുന്നത്. ഒരാളുടെ ഐ ലെവലിൽ അല്ലെ ഷൂട്ട് ചെയ്യുക.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ മീനാക്ഷി പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം