ക്യാമറയുടെ ഫ്രണ്ടിൽ നിന്ന് തോന്നിവാസം ചെയ്യരുത്: മീനാക്ഷി

ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘പ്രേമലു’ തിയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ച് മുന്നേറുകയാണ്. നസ്ലെൻ, മമിത ബൈജു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

റൊമാന്റിക്- കോമഡി ഴോണറിൽ ഇറങ്ങിയ ചിത്രത്തിൽ സംഗീത് പ്രതാപ്, ശ്യാം മോഹൻ, മീനാക്ഷി രവീന്ദ്രൻ എന്നിവരും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇപ്പോഴിതാ സിനിമയുടെ ഭാഗമായുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടിയും അവതാരികയുമായ മീനാക്ഷി രവീന്ദ്രൻ. ക്യാമറയ്ക്ക് മുന്നിൽ എന്തും കാണിച്ചാൽ അത് പിന്നീട് ഡബ്ബിംഗിന്റെ സമയത്താണ് ബുദ്ധിമുട്ടാവുന്നതെന്നും മീനാക്ഷി പറയുന്നു.

“ഞാൻ ക്ലൈമാക്‌സിലെ ആ പാട്ട് മുഴുവൻ പാടിയിട്ടുണ്ട്. ഷൂട്ടിൻ്റെ സമയത്ത് അത് മുഴുവൻ പാടിയിട്ടുണ്ടായിരുന്നു. ഇവരുടെ വഴക്ക് നടക്കുന്ന സമയത്ത് എന്റെ പാട്ടും അവിടെ ബാക് ഗ്രൗണ്ടിൽ ഇട്ടിട്ടുണ്ട്. ഞാൻ പെട്ടു പോയത് ഡബ്ബ് ചെയ്ത‌പ്പോഴാണ്. ഷൂട്ട് ചെയ്യുമ്പോൾ ഗിരീഷേട്ടൻ എൻ്റെ അടുത്ത് ഈ പാട്ട് പാടാൻ പറഞ്ഞു.

ആ പാട്ട് പാടുമ്പോൾ ആ ക്യാരക്‌ടർ ആയതുകൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യണമല്ലോ. അതുകൊണ്ടാണ് ഒപേര മ്യൂസിക്കിന്റെ സൗണ്ട് ഒക്കെ എടുത്തിട്ടത്. ക്യാരക്‌ടറിൽ നിന്നിട്ട് പെർഫോം ചെയ്യുമ്പോൾ എന്തെങ്കിലുമൊക്കെ ചെയ്യും. അന്ന് ഞാൻ മനസ്സിലാക്കി ക്യാമറയുടെ ഫ്രണ്ടിൽ നിന്ന് തോന്നിവാസം ചെയ്യരുത്. ഡബ്ബ് ചെയ്യാൻ നേരത്ത് ബുദ്ധിമുട്ടും. ഞാൻ ഡബ്ബ് ചെയ്യാൻ പാടുപെട്ടു.

ഒരു സീൻ കട്ട് ആയിട്ടാണ് അടുത്ത സീൻ വരുന്നത്. അപ്പോൾ ഇടയ്ക്കു നിന്നാണ് പാട്ട് തുടങ്ങുന്നത്. ചിലപ്പോൾ ഹൈ ഫ്രീക്വൻസിൽ ആയിരിക്കും ഞാൻ തുടങ്ങുന്നത്. അപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഫുൾ പാടാം നിങ്ങൾ എവിടുന്നാ വെച്ചാൽ കട്ട് ചെയ്‌ത് ഇട്ടോളൂ എന്ന്.

കാരണം മെനക്കേട് ആയിപ്പോയി. അതിനു മുന്നേ വേറൊരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. അതാണ് ആ സീനിൽ ആദ്യം കാണിക്കുന്നത്. അതും ഇടയ്ക്കൊക്കെയാണ് സിനിമയിൽ തുടങ്ങുന്നത്. കട്ട് ചെയ്‌ത്‌ കാണിക്കുന്നത് കൊണ്ട് ഞാൻ ഞാൻ മൊത്തം പാടാം എന്ന് പറഞ്ഞു. ഡബ്ബിങ് തന്നെ ഒരു ഗാനമേള ആയിരുന്നു.” എന്നാണ് റെഡ് എഫ്മ്മിന് നൽകിയ അഭിമുഖത്തിൽ മീനാക്ഷി പറഞ്ഞത്

Latest Stories

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത