'പത്തു വര്‍ഷത്തെ പ്രണയം, ആദ്യം ഒളിച്ചോടി, രണ്ടു മാസം ലിവിംഗ് ടുഗദര്‍..'; പ്രണയ വിവാഹമാണോയെന്ന് ചോദിക്കുന്നവരോട് മീര അനില്‍

തന്റേത് പ്രണയ വിവാഹമാണോയെന്ന് ഇപ്പോഴും ചോദിക്കുന്നവരോട് മറുപടിയുമായി അവതാരക മീര അനില്‍. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ആയിരുന്നു മീരയും വിഷ്ണുവും തമ്മിലുള്ള വിവാഹം. തങ്ങളെ പോലെയുള്ളവര്‍ക്കൊന്നും മാട്രിമോണിയയില്‍ വഴി കല്യാണം കഴിക്കാന്‍ പറ്റില്ലേ എന്നാണ് മീര ചോദിക്കുന്നത്.

അറേഞ്ച്ഡ് മ്യാരേജ് ആണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. പലരും പറയുന്നത് ഇവരൊന്നും അങ്ങനെ ആയിരിക്കില്ല. മിനിമം ഒരു പത്ത് ലൈനും പത്ത് സെറ്റപ്പും ഒക്കെ ഉണ്ടാവുമെന്നാണ്. തനിക്ക് മനസിലാവാത്തത് തന്നെ പോലെയുള്ള മീഡിയയില്‍ വര്‍ക്ക് ചെയ്യുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ കല്യാണം കഴിക്കണ്ടേ എന്നാണ്.

അവസാനം പത്തു വര്‍ഷമായി പ്രണയമായിരുന്നു എന്നും തങ്ങള്‍ ഒന്ന് ഒളിച്ചോടിയതാണെന്നും രണ്ടു മാസത്തോളം ലിവിംഗ് ടുഗദര്‍ ആണെന്നും പറഞ്ഞു. അപ്പോള്‍ എല്ലാവരും അതാണെന്ന് വിശ്വസിച്ചുവെന്നും മീര ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഇപ്പോഴും തന്റെ അച്ഛനും അമ്മയ്ക്കും വിഷ്ണുവിന്റെ അച്ഛനും അമ്മയ്ക്കും ഇതൊരു അറേഞ്ച്ഡ് ആയിരുന്നോ എന്നൊരു സംശയം ഉണ്ടെന്നും താരം പറയുന്നുണ്ട്. ആദ്യം മാട്രിമോണിയല്‍ വഴി കണ്ടു. ചേട്ടത്തിയാണ് ആദ്യം വിളിച്ച് സംസാരിക്കുന്നത്. അതു കഴിഞ്ഞ് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു. പിന്നെ

ഒരു മാസം കൊണ്ട് എല്ലാം റെഡിയായി. തന്റെ പിറന്നാളിന്റെ അന്നാണ് തങ്ങള്‍ ആദ്യം കാണുന്നത്. ഒരു കഫേ കോഫി ഡേയില്‍ വച്ചു കണ്ടു. അവിടുന്ന് നേരെ വീട്ടിലേക്കാണ് പോയത്. വീട്ടില്‍ അച്ഛനും അമ്മയും ഞെട്ടി പോയി. മകള്‍ ഒരാളെയും കൂട്ടി കാറില്‍ വന്നിറങ്ങുകയാണ്.

ഇയാളെ ആണ് കല്യാണം കഴിക്കാന്‍ പോവുന്നതെന്ന് ഒക്കെ പറഞ്ഞപ്പോള്‍ അവര്‍ക്കും കണ്‍ഫ്യൂഷന്‍ ആയി. പിന്നെ തങ്ങള്‍ക്ക് രണ്ടാള്‍ക്കും ഏകദേശം ഒരേ പ്രായമാണ്. മാസങ്ങളുടെ വ്യത്യാസമേ ഉള്ളു. എത്രയും വേഗം കല്യാണം കഴിക്കണം എന്നാണ് വിചാരിച്ചിരുന്നത് എന്നാണ് മീര പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം