കഴിഞ്ഞ ബുധനാഴ്ചയാണ് അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായത്. തിരുവന്തപുരത്ത് ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തിന് മുന്നേ പലരും തങ്ങളെ ഡിവോഴ്‌സ് ആക്കിയിരുന്നു എന്നാണ് മീര പറയുന്നത്.
“”നിശ്ചയം കഴിഞ്ഞിട്ട് 6 മാസം കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൊക്കെ വലിയ വാര്‍ത്തകള്‍ വന്നു. ഞാന്‍ പലയിടത്തും പോകുമ്പോള്‍ എല്ലാവരും ചോദിക്കുക “കല്യാണം കഴിഞ്ഞിട്ടും ചെക്കനെ കാണുന്നില്ലല്ലോ. എന്താ ഡിവോഴ്‌സ് ആണോ” എന്നാണ്. കല്യാണമല്ല നിശ്ചയമാണ് കഴിഞ്ഞതെന്നു പറഞ്ഞു മടുത്തു”” എന്ന് മീര വനിത ഓണ്‍ലൈനോട് പറഞ്ഞു.
ഒരിക്കല്‍ ഒരു ചേച്ചി തന്റെ കാറിനുള്ളിലേക്ക് നോക്കിയിട്ട് “”യൂ ട്യൂബില്‍ കല്യാണം കഴിഞ്ഞതു കണ്ടു. ഭര്‍ത്താവ് ഒപ്പം ഇല്ലേ…? “” എന്ന് ചോദിച്ചു. കല്യാണമല്ല നിശ്ചയമാണ് കഴിഞ്ഞത് എന്ന് പറഞ്ഞപ്പോള്‍ “”അല്ല കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ആയി എന്ന് യൂട്യൂബില്‍ കണ്ടല്ലോ”” എന്നാണ് അവര്‍ പറഞ്ഞതെന്നും മീര പറയുന്നു.
Read more
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ “”ആദ്യം ഞങ്ങള്‍ ഒന്നു കല്യാണം കഴിച്ചോട്ടെ. പിന്നെ ഡിവോഴ്‌സിനെ കുറിച്ച് പറയാം”” എന്ന് തമാശയായി പറഞ്ഞതായി മീര പറയുന്നു. എന്നാല്‍ അഭിമുഖം എത്തിയപ്പോള്‍ “”ഡിവോഴ്‌സിനെ പറ്റി മീര”” എന്നായിരുന്നു അവരുടെ ടൈറ്റില്‍ എന്നും ആ വീഡിയോ തുറന്നു പോലും നോക്കാതെയാണ് പലരും തെറ്റിദ്ധരിച്ചതെന്ന് മീര വ്യക്തമാക്കി.