ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ പാമ്പ് തങ്ങളുടെ വയറ്റിലായേനേ..; റിമി ടോമിക്ക് ഒപ്പമുള്ള അനുഭവം പറഞ്ഞ് മീര അനില്‍

യാത്ര ചെയ്യാനുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് അവതാരക മീര അനില്‍. ഗായിക റിമി ടോമിക്കൊപ്പമുള്ള തായ്‌ലന്‍ഡ് യാത്രയെ കുറിച്ചാണ് മീ ഇപ്പോള്‍ പറയുന്നത്. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ പാമ്പ് ഞങ്ങളുടെ വയറ്റിലായേനേ എന്നാണ് മീര മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

തായ്‌ലന്‍ഡിലെ ഏറ്റവും നല്ല സീഫുഡ് കിട്ടുന്ന മാര്‍ക്കറ്റിലേക്ക് തങ്ങള്‍ പോയി. റസ്റ്ററന്റില്‍ കയറി അവിടുത്തെ ഏറ്റവും പ്രശസ്തമായ ഡിഷ് ഓര്‍ഡര്‍ ചെയ്തു. വിഭവം വരുന്നതുമായി കാത്തിരിക്കുന്ന തങ്ങളുടെ മുമ്പിലേക്ക് വെയിറ്റര്‍ മീന്‍ വറുത്തത് പോലെയുള്ള ഒരു സാധനം കൊണ്ടുവന്നു വച്ചു.

നമ്മുടെ നാട്ടിലെ വരാല്‍ പോലെ എന്തോ ഒരു മീന്‍ കഷ്ണങ്ങളാക്കി വറുത്തു വച്ചിരിക്കുന്നു എന്നായിരുന്നു തോന്നിയത്. ഒരു കഷണം എടുത്ത് പ്ലേറ്റില്‍ വച്ചു. വളരെ മാംസളമായ ഒരു മീനാണ് അതെന്നാണ് അപ്പോഴും കരുതിയത്. വായിലേക്ക് വയ്ക്കുന്നതിന് മുമ്പ് ഇതുവരെ അനുഭവിക്കാത്ത ഒരു മണമാണ് ഫീല്‍ ചെയ്തത്.

അപ്പോഴാണ് തങ്ങളുടെ തൊട്ടടുത്ത ടേബിളിലിരിക്കുന്ന ആളുകള്‍ പറയുന്നത് അത് മീനല്ല പാമ്പാണെന്ന്. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ പാമ്പ് തങ്ങളുടെ വയറ്റിലായേനേ.. എന്നാണ് മീര പറയുന്നത്. മോഹന്‍ലാലിനൊപ്പമുള്ള വിദേശ യാത്രകളെ കുറിച്ചും മീര പറഞ്ഞിരുന്നു.

ലാല്‍ സാറിനൊപ്പമുള്ള യാത്രകള്‍ കൂടുതല്‍ രസകരമായി തോന്നിയിട്ടുണ്ട്. കാരണം അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും സഹപ്രവര്‍ത്തകരായ തങ്ങള്‍ എല്ലാവരോടുമുള്ള സമീപനവും തന്നെയാണ്. ഷോ അവസാനിച്ചു കഴിഞ്ഞാല്‍ എല്ലാവരെയും കൂട്ടി പുറത്ത് കറങ്ങാന്‍ കൊണ്ടു പോകും. എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ വാങ്ങി തരും.

ചിലപ്പോള്‍ ചോക്ലേറ്റ് ആയിരിക്കും എന്തെങ്കിലും ചെറിയ ഗിഫ്റ്റെങ്കിലും അദ്ദേഹം എല്ലാവര്‍ക്കും വാങ്ങി കൊടുക്കാന്‍ ശ്രമിക്കും. മോഹന്‍ലാല്‍ വാങ്ങി തന്ന മിഠായിക്കവറുകള്‍ ഇപ്പോഴും താന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത്രയ്ക്കും മറക്കാനാവാത്ത യാത്രകളായിരുന്നു അത് എന്നാണ് മീര പറഞ്ഞത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ