മുമ്പ് നടന്നതിലൊന്നും എനിക്ക് യാതൊരുവിധ കുറ്റബോധവും ഇല്ല; അനുഭവം പങ്കുവെച്ച് മീര ജാസ്മിന്‍

നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം മകള്‍ എന്ന ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മീര ജാസ്മിന്‍. ഇപ്പോഴിതാ, തന്റെ മോശം സ്വഭാവത്തെ കുറിച്ച് മീര ജാസ്മിന്‍ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘എന്നോട് ആരെങ്കിലും സംസാരിക്കുന്ന സമയത്ത് ഞാന്‍ ഇടയ്ക്ക് കയറി സംസാരിക്കും. പിന്നെയെനിക്കത് മനസിലായി. ഞാന്‍ അദ്ദേഹത്തെ കേള്‍ക്കണമെന്ന്. ആ വ്യക്തി പറഞ്ഞ് തീര്‍ന്നതിന് ശേഷം ഞാന്‍ സംസാരിക്കണം. അദ്ദേഹം എന്താണ് പറയുന്നതെന്ന് കേള്‍ക്കാതെ ഞാന്‍ ഇമോഷണലാവും. സത്യത്തില്‍ ഒരാള്‍ പറഞ്ഞ് തീര്‍ന്നാലല്ലേ ആ വ്യക്തി എന്താണ് ഉദ്ദേശിക്കുന്നതെന്ന് മറ്റുള്ളവര്‍ക്ക് മനസിലാവുകയുള്ളു. ക്ഷമ എനിക്കില്ലായിരുന്നു. അത് ഞാനെന്റെ ജീവിതത്തില്‍ കറക്ട് ചെയ്തു’

ക്ഷമ ഇല്ലാത്തതായിരുന്നു എന്റെ ഏറ്റവും മോശം സ്വഭാവം. പിന്നെ ഇമോഷണലാവുന്നത് ഞാന്‍ കണ്‍ട്രോള്‍ ചെയ്യാന്‍ പഠിച്ചു. അതെനിക്ക് ദോഷമായിരുന്നു ചെയ്തിരുന്നത്. ഒരുപക്ഷേ അതൊക്കെ എന്റെ പ്രായത്തിന്റേതാവാം. ഇപ്പോള്‍ ചിന്തിക്കുന്നത് പോലെയല്ല ഞാന്‍ മുന്‍പ് ചിന്തിച്ചിരുന്നത്. മുന്‍പ് നടന്നതിലൊന്നും എനിക്ക് യാതൊരുവിധ കുറ്റബോധവും ഇല്ല’- മീര ജാസ്മിന്‍ പറഞ്ഞു

സൂത്രധാരന്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ സിനിമയിലേക്കുളള അരങ്ങേറ്റം കുറിച്ചത്. ‘പാഠം ഒന്ന്: ഒരു വിലാപം’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും മീരയെ തേടിയെത്തി. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മീരാ ജാസ്മിന്‍ രണ്ടുതവണ നേടിയിട്ടുണ്ട.് തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും മീരജാസ്മിന്‍ സ്വന്തമാക്കിയിട്ടുണ്ട്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?