'നന്ദി മമ്മൂക്ക, എന്റെ ദീപ്തിക്ക് നാഥന്‍ ആയതിന്'; വൈറലായി മീര ജാസ്മിന്റെ കുറിപ്പ്

മമ്മൂട്ടിയും മീര ജാസ്മിനും പ്രധാന വേഷങ്ങളിലെത്തി വലിയ ചര്‍ച്ചയായ സിനിമയാണ് ‘ഒരേകടല്‍’. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച മീര പങ്കുവെച്ചിരിക്കുന്ന കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചിത്രം തനിക്ക് മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അവസരം നല്‍കിയെന്നാണ് മീര പറയുന്നത്.

‘ചില പ്രകടനങ്ങളും ചില കഥാപാത്രങ്ങളും നിങ്ങളുടെ അസ്തിത്വത്തിന്റെ കടന്നു ചെല്ലാത്ത ഇടങ്ങളിലേക്ക് ആഴത്തില്‍ കടന്നുചെല്ലുന്നു. ശ്യാമപ്രസാദ് സാറിന്റെ ‘ഒരേ കടല്‍’ എന്നും അത്തരത്തിലുള്ള ഒരു യാത്രയായിരിക്കും, അത് മമ്മൂക്ക എന്ന നടന്റെ അവിസ്മരണീയമായ കരകൗശലത്തിന് സാക്ഷ്യം വഹിക്കാന്‍ എനിക്ക് അവസരമൊരുക്കി.

അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതും കാലാതീതവുമായ പ്രകടനങ്ങളിലൊന്നായ ഈ സിനിമ എനിക്ക് സ്‌ക്രീനിലും പുറത്തും അതുല്യരായ പ്രതിഭകളുമായി അടുത്തിടപഴകാന്‍ ജീവിതത്തില്‍ ഒരിക്കല്‍ അവസരം നല്‍കി. നന്ദി മമ്മൂക്ക, എന്റെ ദീപ്തിക്ക് നാഥന്‍ ആയതിന്’ മീര ജാസ്മിന്‍ കുറിച്ചു.

Read more

2007ലാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേകടല്‍ റിലീസ് ചെയ്തത്. ഒരു സാമ്പത്തിക വിദഗ്ധനും സാധാരണ വീട്ടമ്മയും തമ്മില്‍ ഉടലെടുക്കുന്ന വിവാഹേതര ബന്ധത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ആ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിനിമയിലൂടെ ഔസേപ്പച്ചന്‍ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും നേടി.