പ്രതിസന്ധി ഘട്ടങ്ങളിൽ എന്നെ സഹായിച്ചത് ടോം ഹാങ്ക്സിന്റെ ആ സിനിമയാണ്: മീര ജാസ്മിൻ

മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് മീര ജാസ്മിൻ. ഒരുകാലത്ത് മലയാളത്തിലും അന്യ ഭാഷകളിലും തിളങ്ങി നിന്നിരുന്ന മീര ജാസ്മിൻ ഇടയ്ക്ക് സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുത്തിരുന്നു. ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ് മീര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു മീര സിനിമയിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്തിയത്.

എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ‘ക്വീൻ എലിസബത്ത്’ എന്ന ചിത്രമാണ് മീര ജാസമിന്റെ ഏറ്റവും പുതിയ ചിത്രം. അച്ചുവിന്റെ അമ്മ, മിന്നാമിന്നി കൂട്ടം, ഒരേ കടൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മീര ജാസ്മിൻ- നരേന് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ക്വീൻ എലിസബത്ത്.

ഇപ്പോഴിതാ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിച്ച ഒരു സിനിമയെ പറ്റി സംസാരിക്കുകയാണ് മീര ജാസ്മിൻ. ആ ചിത്രത്തിലെ കഥാപാത്രത്തെ കാണുമ്പോൾ തനിക്കും ജീവിതത്തിൽ പോരാടാൻ തോന്നാറുണ്ട് എന്നാണ് മീര പറയുന്നത്.

“ടോം ഹാങ്ക്സിൻ്റെ പേര് പറയുമ്പോൾ തന്നെ എൻ്റെ നെഞ്ചൊന്ന് ഇടിച്ചു. അദ്ദേഹത്തിന്റെ ഫോറെസ്റ്റ് ഗംമ്പ് എന്ന മൂവി എന്നെ വല്ലാതെ സ്വാധീനിച്ച ഒരു സിനിമയാണ്. ഇപ്പോഴും അങ്ങനെയാണ്.

നമ്മൾ ഈ പ്രതിസന്ധി ഘട്ടം എന്നൊക്കെ പറയില്ലേ. അത് ചിലപ്പോൾ ചില ദിവസങ്ങളായിരിക്കാം അല്ലെങ്കിൽ ചില നിമിഷങ്ങൾ ആയിരിക്കാം ആ സമയത്തൊക്കെ ഈ ഫിലിമിലെ ടോം ഹാങ്ക്സിനെ ആണ് എനിക്ക് ഓർമ വരുക.

അപ്പോൾ എനിക്കും ഫൈറ്റ് ചെയ്യാൻ തോന്നും. പ്രശ്‌നങ്ങളെ പൊരുതി തോൽപ്പിക്കാൻ ശ്രമിക്കും. എന്നെ ഭയങ്കരമായിട്ട് ഹെൽപ് ചെയ്തിട്ടുള്ള സിനിമയാണ് ഫോറെസ്റ്റ് ഗംമ്പ്” ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലാണ് മീര ജാസ്മിൻ ടോം ഹാങ്ക്സിനെ കുറിച്ച് പറഞ്ഞത്.

Latest Stories

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ