സിനിമയില്‍ അവസരം വേണം, അതിനായി എന്ത് അഡ്ജസ്‌റ്‌മെന്റിനും തയ്യാറാണ് എന്ന് പറഞ്ഞാല്‍ അവര്‍ മുതലെടുക്കും: മീര കൃഷ്ണന്‍

ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി മീര കൃഷ്ണന്‍. തമിഴിലും പ്രശസ്തയായ താരം ഇപ്പോള്‍ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

അഭിനയിക്കാന്‍ അവസരങ്ങള്‍ക്ക് പിന്നാലെ നടന്ന് അവസരം ലഭിച്ച ആളല്ല താനെന്നും നടി പറയുന്നുണ്ട്. ഇതുവരെ തന്നോട് ആരും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ മാത്രമേ അവസരം നല്‍കൂ എന്ന് പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് തന്നെ അത്തരം വാദങ്ങള്‍ പ്രസക്തമായി തോന്നുന്നില്ലെന്നും മീര പറഞ്ഞു.

ഒരാള്‍ എനിക്ക് സിനിമയില്‍ അവസരം വേണം, അതിനു വേണ്ടി ഞാന്‍ എന്ത് അഡ്ജസ്‌റ്‌മെന്റിനും തയ്യാറാണ് എന്ന് പറഞ്ഞു ചെല്ലുകയാണെങ്കില്‍, അവര്‍ ആ സ്ത്രീയെ മുതലെടുക്കും. അവസരം കിട്ടാന്‍ അഡ്ജസ്റ്റ്‌മെന്റ് ചെയ്യണം എന്ന് പറയുന്നവരോട്, എനിക്ക് ആ അവസരം വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാമല്ലോ എന്നും മീര ചോദിക്കുന്നു.

സിനിമ അഭിനയം മാത്രമല്ലല്ലോ തൊഴിലായി ഉള്ളത്, ധാരാളം പേര്‍ റീല്‍സിലൂടെയും മറ്റും ഇപ്പോള്‍ പണവും പ്രശസ്തിയും നേടുന്നുണ്ട് എന്നും മീര കൃഷ്ണന്‍ പറഞ്ഞു.