ഷോയിലെ പുരുഷ മത്സരാര്‍ത്ഥികളെല്ലാം എന്റെ പിന്നാലെയായിരുന്നു: വീഡിയോയുമായി നടി മീര മിഥുന്‍

തമിഴ്‌ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തി നേടിയ നടിയാണ് മീര മിഥുന്‍. പരിപാടിയിലെ വിവാദ നായികയായിരുന്ന മീര അതിലെ മത്സരാര്‍ത്ഥിയായ നടന്‍ ചേരനെതിരേ ലൈംഗികാരോപണം ഉന്നയിക്കുകയും ആരോപണം തെറ്റാണെന്ന് തെളിഞ്ഞതോടെ ഷോയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഷോയിലെ പുരുഷ മത്സരാര്‍ത്ഥികള്‍ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് മീര. ഷോയിലെ പുരുഷ മത്സരാര്‍ത്ഥികളെല്ലാം തന്റെ പിന്നാലെയായിരുന്നു എന്നാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മീര പറയുന്നത്.

“കവിന്‍, തര്‍ഷന്‍, സാന്‍ഡി, മുഗെന്‍ എന്നിവര്‍ എന്റെ പുറകെയായിരുന്നു. അവര്‍ക്ക് എന്റെ കൂടെ സമയം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എല്ലാവര്‍ക്കും താത്പര്യം എന്നോടായിരുന്നു. എന്നാല്‍ ആ ഭീരുക്കള്‍ മറ്റുള്ള സ്ത്രീകളുടെ പിന്തുണ പോകുമോ എന്ന് ഭയന്ന് എന്നെ പുറത്താക്കാന്‍ ശ്രമിച്ചു. എല്ലാവര്‍ക്കും എന്നോട് അസൂയയായിരുന്നു. കാരണം ഞാനാണ് ആ കൂട്ടത്തില്‍ ഏറ്റവും പ്രശസ്ത. തമിഴ്നാട്ടിലെ എല്ലാവര്‍ക്കും എന്നെ അറിയാം. തമിഴ്സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണ് എന്റേത്.” മീര വീഡിയോയില്‍ പറഞ്ഞു.

https://twitter.com/meera_mitun/status/1183704981704036352

https://twitter.com/meera_mitun/status/1183704981704036352

https://twitter.com/meera_mitun/status/1183705619963895813

ഷോയില്‍ നിന്ന് പുറത്തായതോടെ കമല്‍ഹാസനടക്കമുള്ളവര്‍ക്കെതിരെ മീര രംഗത്ത് വന്നിരുന്നു. അഗ്‌നി സിറകുകള്‍ എന്ന തമിഴ് ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കി കമല്‍ഹാസന്റെ മകള്‍ അക്ഷര ഹാസന് അവസരം നല്‍കിയെന്ന് മീര കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം