ആരും എടുത്ത് ചാടരുത്, എന്നുവച്ച് ആ കണ്‍സപ്റ്റിനോട് ഞാന്‍ എതിരല്ല; തുറന്നു പറഞ്ഞ് മീര നന്ദന്‍

സിനിമയില്‍ നിന്നും ഇടവേള എടുത്ത് ആര്‍ജെയായി ജോലി ചെയ്യുകയാണ് നടി മീര നന്ദന്‍ ഇപ്പോള്‍. 32 വയസ് കഴിഞ്ഞിട്ടും അവിവിവാഹിതയായി തുടരുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മീര ഇപ്പോള്‍. വിവാഹം എന്ന കണ്‍സെപ്റ്റിനോട് താന്‍ എതിരല്ല, റെഡി ആണെന്ന് തോന്നിയാല്‍ ചെയ്യും എന്നാണ് താരം പറയുന്നത്.

”കല്യാണം നടക്കേണ്ട സമയത്ത് നടക്കും എന്നാണ് ഞാന്‍ എപ്പോഴും പറയാറുള്ളത്. വിവാഹം എന്നതില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ആളുകള്‍ പറഞ്ഞത് കൊണ്ടോ കുടുംബക്കാര്‍ പറഞ്ഞത് കൊണ്ടോ ആരും അതിലേക്ക് എടുത്ത് ചാടരുത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.”

”ഒറ്റയ്ക്ക് ജീവിച്ച് ഒറ്റയ്ക്ക് കാര്യങ്ങള്‍ മാനേജ് ചെയ്തു വന്ന ആളാണ് ഞാന്‍. വിവാഹം നടക്കേണ്ട സമയത്ത് നമുക്ക് ശരിയായ വ്യക്തിയുമായി നടക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആരെങ്കിലും പറഞ്ഞതു കൊണ്ട്, എങ്കില്‍ വിവാഹം കഴിച്ചേക്കാം എന്ന് കരുതി ഞാന്‍ ഒരിക്കലും വിവാഹം കഴിക്കില്ല.”

”എനിക്ക് എന്താണ് നല്ലതെന്ന് എനിക്ക് അറിയാം. ഞാന്‍ റെഡി ആണെന്ന് തോന്നുന്ന സമയത്ത് ഞാന്‍ വിവാഹം കഴിക്കും. പറ്റിയ ആളെ കിട്ടട്ടെ അപ്പോള്‍ നോക്കാം. വിവാഹം എന്ന കണ്‍സെപ്റ്റിനോട് ഞാന്‍ എതിരല്ല. ഞാന്‍ ഇത്രയും നാള്‍ ഒറ്റയ്ക്ക് ജീവിച്ച വ്യക്തിയാണ്.”

”എന്നോട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊരാള്‍ പറയുന്നത് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല” എന്നാണ് മീര നന്ദന്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ഈ വര്‍ഷം പുറത്തിറങ്ങിയ ‘എന്നാലും എന്റെ അളിയാ’ എന്ന ചിത്രത്തില്‍ മീര വേഷമിട്ടിരുന്നു. എന്നാല്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ