തന്‍മാത്ര ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് മീര വാസുദേവന്‍. ഇപ്പോള്‍ കുടുംബവിളക്ക് എന്ന സീരിയലിലൂടെ മിനിസ്‌ക്രീനില്‍ സജീവമാണ് താരം. റൂള്‍സ് പ്യാര്‍ ക സൂപ്പര്‍ഹിറ്റ് ഫോര്‍മുല ആണ് മീരയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം.
ചിത്രത്തില്‍ നായകന്‍ മിലിന്ദ് സോമനുമായുള്ള ലിപ് ലോക് സീനിനെ കുറിച്ച് പറയുകയാണ് മീര. കൈരളി ടിവിയിലെ ജെബി ജംക്ഷന്‍ പരിപാടിയില്‍ ആണ് മീര സംസാരിച്ചത്. റോതംഗ് പാസില്‍ വച്ചായിരുന്നു ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്.
മിലിന്ദ് സോമനുമായുള്ള ലിപ് ലോക്ക് രംഗമായിരുന്നു ചിത്രീകരിക്കുന്നത്. മൈനസ് 23 ഡിഗ്രിയായിരുന്നു അവിടുത്തെ തണുപ്പ്. ആ സമയം തന്റെ ചുണ്ടുകള്‍ മരവിച്ചുപോയി. തന്റെ പരിഭ്രമം കണ്ട മിലിന്ദ് കാര്യം എന്താണെന്ന് അന്വേഷിച്ചു. കാര്യം പറഞ്ഞപ്പോള്‍ ചൂടുചായ വാങ്ങിതന്നു.
അത് കുടിച്ചാണ് പിന്നീട് ആ രംഗം പൂര്‍ത്തിയാക്കിയത്. മിലിന്ദുമായുള്ള ലിപ് ലോക്ക് രംഗം കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരാധികമാര്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നും മീര പറഞ്ഞു. 2003ല്‍ ആണ് റൂള്‍സ് പ്യാര്‍ ക സൂപ്പര്‍ഹിറ്റ് ഫോര്‍മുല ചിത്രം പുറത്തിറങ്ങിയത്.