'സിനിമയില്‍ കാണുന്ന ഒരു വില്ലനല്ല ജോണ്‍ കൊക്കന്‍ ജീവിതത്തില്‍, വണ്ടര്‍ഫുള്‍ ആണ്, നല്ല അച്ഛന്‍'; വേര്‍പിരിഞ്ഞതിനെ കുറിച്ച് മീര വാസുദേവന്‍

വിവാഹബന്ധങ്ങളുടെ തകര്‍ച്ചയെ കുറിച്ച് സംസാരിച്ച് നടി മീര വാസുദേവന്‍. 2005ല്‍ ആയിരുന്നു മീര വിശാല്‍ അഗര്‍വാളിനെ വിവാഹം ചെയ്യുന്നത്. 2008ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് 2012ല്‍ നടന്‍ ജോണ്‍ കൊക്കനെ വിവാഹം ചെയ്തു, 2016ല്‍ ആയിരുന്നു വിവാഹമോചനം നടന്നത്. കൈരളി ടിവിക്ക് നല്‍കിയ മീരയുടെ അഭിമുഖമാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്.

വിശാല്‍ വന്നത് തന്റെ 22-23 വയസ്സിലാണ്. അശോക് കുമാര്‍ സാറിന്റെ മകനായിരുന്നു വിശാല്‍. വിവാഹമോചനത്തിനുള്ള തീരുമാനം എടുത്ത ശേഷമാണ് താന്‍ സ്‌ട്രോംഗ് ആയി തീര്‍ന്നത്, അതില്‍ വിശാലിനോട് നന്ദിയുണ്ട്. ഇപ്പോള്‍ യാതൊരു ബന്ധവും ഇല്ല. അതില്‍ ഒരുപാട് സന്തോഷം ഉണ്ട്. കാരണം മനസില്‍ ഇത് വെച്ചിട്ട് ഒരു വിഷമവും തന്നോട് കാണിച്ചിട്ടില്ല.

തങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു ആദ്യ വിവാഹമോചനം. നല്ല ഒരു നടിയാകാനും നല്ല ഒരു വ്യക്തിയാക്കാനുമുള്ള അനുഭവം അതില്‍ നിന്നും നേടി. ജോണിനെ കുറിച്ചു കൂടുതല്‍ തനിക്ക് സംസാരിക്കണം. വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. വളരെ പോസിറ്റീവ് ആറ്റിറ്റ്യൂടുള്ള വ്യക്തി. സിനിമയില്‍ കാണുന്ന ഒരു വില്ലനല്ല ജീവിതത്തില്‍, വണ്ടര്‍ഫുള്‍ ആയ ഒരു വ്യക്തിയാണ്.

നല്ല അച്ഛന്‍ കൂടിയാണ് ജോണ്‍. കുട്ടിയുടെ എല്ലാ കാര്യങ്ങളും അദ്ദേഹമാണ് ചെയ്തത്. ഇത്രയും പോസിറ്റീവ് ആയ ഒരു വ്യക്തിയെ എന്തിനാണ് വേണ്ടാന്ന് വെയ്ക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിന്, അതിനി പറഞ്ഞിട്ട് ആര്‍ക്കും ഒരു ഗുണവും ലഭിക്കുന്നില്ലല്ലോ എന്നാണ് മീര മറുപടി നല്‍കിയത്. വിവാഹം എന്ന് പറയുന്നത് വളരെ വലിയ ഒരു കമ്മിറ്റ്‌മെന്റ് ആണ്, അതില്‍ വിശ്വസിക്കുന്നുവെന്നും മീര പറഞ്ഞു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ