ഇന്ത്യയിലെ പുരുഷന്മാര്‍ കാപട്യമുള്ളവര്‍, വിദേശീയര്‍ അങ്ങനെയല്ല; വെളിപ്പെടുത്തലുമായി പ്രിയങ്ക

നടി പ്രിയങ്ക ചോപ്ര ഡേറ്റിംഗിനെക്കുറിച്ച് കരണ്‍ ജോഹറിന്റെ ചോദ്യത്തിന് പറഞ്ഞ ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യയിലെ പുരുഷന്മാരെ സ്നേഹിക്കുന്നതിനെ കുറിച്ചും വിദേശത്തുള്ള പുരുഷന്മാരെ കുറിച്ചും പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകര്‍.

കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന വിവാദ ചാറ്റ് ഷോ കോഫി വിത്ത് കരണിലായിരുന്നു പ്രിയങ്ക തന്റെ അഭിപ്രായം പങ്കുവെച്ചത്. ഇന്ത്യയിലും വിദേശത്തുള്ള പുരുഷന്മാരുമായി ഡേറ്റിംഗ് നടത്തുന്നത് തമ്മിലുള്ള വ്യത്യാസം എന്താണെന്നാണ് കരണ്‍ ജോഹര്‍ പ്രിയങ്ക ചോപ്രയോട് ചോദിച്ചത്.

‘ഇവിടെയുള്ളവര്‍ കാപട്യമുള്ളവരാണ്. അവിടെയുള്ളവര്‍ നേരിട്ട് ചോദിക്കും. നാളെ ഞാന്‍ ഫ്രീയാണ്. രാത്രി ഭക്ഷണം കഴിക്കാന്‍ പോയാലോ എന്ന്’ നടി പറയുന്നു. അതേ സമയം വിദേശത്ത് നിന്നും വിവാഹിതയായ പ്രിയങ്ക സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണിപ്പോള്‍.

Read more

അതിനൊപ്പം ബോളിവുഡ് താരങ്ങളെ കുറിച്ച് ഗോസിപ്പുകളൊന്നും പറയാത്തതിനെ പറ്റിയും പ്രിയങ്കയോട് കരണ്‍ ചോദിച്ചിരുന്നു. ‘ഞാന്‍ ബോളിവുഡ് താരങ്ങളെ പറ്റി ഒന്നും പറയാത്തതിന് കാരണമുണ്ട്. അതെന്റെ അമ്മയ്ക്ക് വെറുപ്പുള്ള കാര്യമാണ്. ഞാന്‍ നിങ്ങളോട് ഒരുപാട് ഗോസിപ്പുകള്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്നോട് ഒന്നും പറയാനുണ്ടാവില്ലല്ലോ എന്നാണ് നടി തിരിച്ച് ചോദിച്ചത്.