നമ്മള്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത്: മേനക

വനിതാ ദിനത്തോടനുബന്ധിച്ച് അമ്മ സംഘടനയിലെ അഭിനേതാക്കള്‍ സംഘടിപ്പിച്ച ആര്‍ജ്ജവം എന്ന പരിപാടിയില്‍ നടി മേനക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
വനിതാ അഭിനേതാക്കള്‍ വിജയകരമായി ഒരു പരിപാടി സംഘടിപ്പിക്കുന്നതില്‍ എല്ലാ പുരുഷന്മാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് മേനക വേദിയില്‍ സംസാരിക്കുന്നത്.

‘എല്ലാ സ്ത്രീകളും നവര്തനങ്ങളാണ്. നവരത്നങ്ങള്‍ പതിച്ച സ്വര്‍ണം ഇടുമ്പോള്‍ തന്നെ നല്ല ഭംഗിയാണ്, എല്ലാ പുരുഷന്മാരും സ്വര്‍ണങ്ങളാണ്, സ്ത്രീകള്‍ നവരത്നങ്ങളും. ആ ഒരു ഭംഗി ഒരിക്കലും മാറില്ല.

സ്ത്രീകള്‍ യാത്ര പോകുമ്പോള്‍ അതില്‍ ഡ്രൈവറായിട്ടെങ്കിലും ഒരു പുരുഷന്‍ വേണം. അല്ലെങ്കില്‍ ശരിയാവില്ല. നമ്മള്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത്. അല്ലെങ്കില്‍ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നെ എന്ന് ചോദിക്കാന്‍ ആളുണ്ടാവുമായിരുന്നു,’ മേനക പറഞ്ഞു.

1980ല്‍ രാമായി വയസുക്ക് വന്താച്ച് എന്ന തമിഴ് ചിത്രത്തിലൂടെയാണ് മേനക സിനിമാ ജീവിതം ആരംഭിക്കുന്നത്. അതിനുശേഷം കെ.എസ്. സേതുമാധവന്റെ ഓപ്പോള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തി.

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!