തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്.
നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷ് കുമാറിന്റെയും മകൾ കൂടിയായ കീർത്തിക്ക് സിനിമയിലേക്കുള്ള കടന്നു വരവ് വളരെ എളുപ്പമായിരുന്നു. എന്നാൽ കീർത്തിക്ക് സിനിമയോടുള്ള ആത്മാർത്ഥതയെക്കുറിച്ച് അമ്മ മേനക സുരേഷ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
കുട്ടിയായിരിക്കുമ്പോൾ തന്നെ കീർത്തിക്ക് സിനിമയോട് താൽപര്യമുണ്ടായിരുന്നു എന്നാണ് മേനക പറഞ്ഞത്. കുബേരൻ എന്ന സിനിമയിൽ ബാലതാരമായി കീർത്തി അഭിനയിച്ചിരുന്നു. ഈ സമയത്തുള്ള ഓർമ്മകളും മേനക പങ്കുവെച്ചു. രാവിലെ ആറ് മണിക്കാണ് ഷൂട്ടിംഗ് എന്ന് പറഞ്ഞാൽ നാലര മണിക്ക് എഴുന്നേറ്റ് ഊട്ടിയിൽ പച്ച വെള്ളത്തിൽ കുളിക്കുമായിരുന്നു എന്നാണ് മേനക പറയുന്നത്.
ചൂടുവെള്ളത്തിൽ കുളിച്ചാൽ ശരീരം വികസിക്കുമെന്ന് ആരോ പറഞ്ഞു. അതിനു ശേഷമാണ് പച്ചവെള്ളത്തിൽ കുളിക്കുന്നത്. കുളി കഴിഞ്ഞ് സ്വാമിയുടെ ചിത്രത്തിന് മുന്നിൽ ഇരുന്ന് നന്നായി അഭിനയിക്കാൻ പറ്റണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുമെന്നും മേനക പറഞ്ഞു.അന്ന് താൻ അവളുടെ ഉള്ളിലുള്ള ആത്മാർത്ഥത കണ്ടെന്നും മേനക വ്യക്തമാക്കി.
Read more
ബോളിവുഡിൽ വരുൺ ധവാന്റെ നായികയായി എത്താനൊരുങ്ങുകയാണ് കീർത്തി ഇപ്പോൾ. വിജയ്- അറ്റ്ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘തെരി’ സിനിമയുടെ റീമേക്ക് ആണ് വരുൺ ധവാൻ- കീർത്തി കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ സിനിമ.