ആളുകള്‍ക്ക് ഇത്രയും ആഗ്രഹമുണ്ടെങ്കില്‍ ഇനിയും ശങ്കറിന്റെ കൂടെ സിനിമ ചെയ്യാന്‍ താത്പര്യമുണ്ട് :മേനക

മലയാളത്തിന്റെ ഹിറ്റ് ജോഡികളാണ് മേനകയും ശങ്കറും. ഒരു നീണ്ട ഇടവേളക്ക് ശേഷം ആ കൂട്ടുകെട്ട് ഭ്രമത്തില്‍ ഒന്നിച്ച വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഇപ്പോള്‍ തനിക്ക് ഇത്രയും ആരാധകരുള്ള കാര്യം അറിയില്ലായിരുന്നു. കുറച്ചു മുമ്പ് അറിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ സിനിമ ചെയ്യാമായിരുന്നെന്നും മേനക ബിഹൈന്‍വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് ‘ഭ്രമ’ത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. എന്തുകൊണ്ടാണ് എന്നെ വിളിക്കുന്നത് വേറെ ആരെയെങ്കിലും വിളിച്ചൂടെ എന്ന് ചോദിച്ചപ്പോള്‍ ഇവിടെ ചര്‍ച്ച ചെയ്തപ്പോള്‍ ചേച്ചി വരണമെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത് എന്ന് പറഞ്ഞു. 20 വര്‍ഷത്തിനു ശേഷം ചില സിനിമകള്‍ ചെയ്തെങ്കിലും ശങ്കറിനൊപ്പം അഭിനയിച്ചതുകൊണ്ട് ഭ്രമത്തിലെ കഥാപാത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതെന്ന് മേനക പറഞ്ഞു.

ആളുകള്‍ക്ക് ഇത്രയും ആഗ്രഹമുണ്ടെങ്കില്‍ ഇനിയും ശങ്കറിന്റെ കൂടെ സിനിമ ചെയ്യാന്‍ താത്പര്യമുണ്ട്. പണ്ടത്തെ പ്രേം നസീര്‍-ഷീല, ശിവാജി ഗണേശന്‍- പത്മിനി കൂട്ടുകെട്ടുകള്‍  പോലെ തന്റെയും ശങ്കറിന്റെയും കോമ്പിനേഷന്‍ സിനിമയില്‍ ഉണ്ടെന്നത് സന്തോഷമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഭ്രമം ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മേനക എത്തുന്നത്. ചിത്രത്തിലെ ശങ്കറിന്റെ പഴയ ചിത്രങ്ങളിലെ നായികയായ് മേനക എന്ന കഥാപാത്രമായി തന്നെയാണ് താരം അഭിനയിക്കുന്നത്.

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!