ഒരു തീരുമാനം എടുത്താല്‍ അതില്‍ നിന്ന് പിന്നെ മാറ്റമില്ല; മുകേഷുമായുള്ള വിവാഹമോചനത്തെ കുറിച്ച് മേതില്‍ ദേവിക

2013ല്‍ നടന്‍ മുകേഷിനെ ദേവിക വിവാഹം കഴിച്ചതും വലിയ വാര്‍ത്തയായിരുന്നു. നടനുമായുള്ള വിവാഹമോചന വാര്‍ത്ത ദേവിക തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇപ്പോഴിതാ തന്റെ വിവാഹമോചനത്തെ കുറിച്ച് ഇപ്പോള്‍ ദേവിക മീഡിയവണ്ണുമായുള്ള അഭിമുഖത്തില്‍ തുറന്നുസംസാരിച്ചിരിക്കുകയാണ്.

‘ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നെ മാറ്റമില്ല. എന്നാല്‍ ഒരു തീരുമാനമെടുക്കുകയെന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ബാക്കി കാര്യങ്ങളൊക്കെ നിയമപരമായി നടക്കും. എന്റെ തീരുമാനം ഞാന്‍ അറിയിച്ച് കഴിഞ്ഞു. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഞാനൊരു ഡാന്‍സര്‍ എന്ന നിലയില്‍ ഒരുപാട് ജോലി ചെയ്തിട്ടുള്ളൊരു വ്യക്തിയാണ്. അതിനൊന്നും കിട്ടാത്തൊരു പബ്ലിസിറ്റിയായിരുന്നു ഞങ്ങള്‍ പിരിയുകയാണെന്ന് പറഞ്ഞപ്പോള്‍ കിട്ടിയത്.

അത് സംഭവിച്ചത് ഞാനൊരു നര്‍ത്തകിയായതുകൊണ്ടൊന്നുമല്ല, ഒരു നടനും നടന്റെ ഭാര്യയുമായതുകൊണ്ടാണ്. പിരിയുകയാണെന്ന് പറഞ്ഞതിന് പിന്നാലെ വലിയ പത്രങ്ങളൊക്കെ ഒരു ഇന്റര്‍വ്യു ഉടന്‍ വേണമെന്ന് പറഞ്ഞ് വിളിച്ചിരുന്നു. നൃത്തത്തിനെ കുറിച്ച് മാത്രം സംസാരിച്ചാല്‍ മതിയെന്നായിരിക്കും പറയുക. എനിക്കറിയാം നൃത്തത്തിനെ കുറിച്ച് മാത്രമേ സംസാരിക്കുവെന്ന്, പക്ഷെ ആളുകള്‍ വിചാരിക്കുക ഞാന്‍ സംസാരിക്കാന്‍ പോകുന്നത് എന്റെ പേഴ്സണല്‍ കാര്യത്തെ കുറിച്ചുകൂടിയാണെന്ന്. ആ ഒരു സാഹചര്യത്തിന്റെ അഡ്വാന്റേജ് മാധ്യമങ്ങള്‍ കൂടി ഏറ്റെടുക്കുകയാണ്. പക്ഷെ അതിനുപോലും ഞാന്‍ നിന്നുകൊടുത്തില്ല. ദേവിക കൂട്ടിച്ചേര്‍ത്തു.

Latest Stories

IPL 2025: ധോണിയെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയിരിക്കും, വല്ല കാര്യവുമുണ്ടായിരുന്ന പന്തേ നിനക്ക്, എല്‍എസ്ജി നായകനെ എയറിലാക്കി ഇന്ത്യന്‍ താരം

കശ്മീരിൽ കുടുങ്ങിയവരിൽ മുകേഷും ടി സിദ്ദിഖുമുൾപ്പെടെ 4 എംഎൽഎമാർ, 3 ഹൈക്കോടതി ജഡ്ജിമാർ; നാട്ടിലെത്തിക്കാൻ ശ്രമം

വാ അടക്കാതെ നോക്കി നിന്നിട്ടുണ്ട്, സില്‍ക്കിനെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി: ഖുശ്ബു

പഹൽഗാം ഭീകരാക്രമണം: എല്ലാ പാർട്ടികളെയും ഒരുമിച്ച് കൊണ്ടുപോകണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

പഹല്‍ഗാമില്‍ ചോര വീഴ്ത്തിയവര്‍; എന്താണ് 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' ?

പുര കത്തുന്നതിനിടയില്‍ വാഴ വെട്ടാനിറങ്ങിയത് വിമാനക്കമ്പനികള്‍; ആറിരട്ടി ഉയര്‍ത്തി ശ്രീനഗറിലേക്കുള്ള ടിക്കറ്റ് നിരക്ക്; കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതോടെ നിരക്കും കുത്തനെ കുറച്ചു അധിക സര്‍വീസുകളും പ്രഖ്യാപിച്ചു

ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം എന്നന്നേയ്ക്കുമായി നിര്‍ത്തണം, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ബിസിസിഐയോട് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം

കാശ്മീര്‍ ശാന്തമാണെന്ന അമിത് ഷായുടെ അവകാശവാദം പൊളിഞ്ഞു; കേന്ദ്ര സര്‍ക്കാരും രഹസ്യാന്വേഷണ വിഭാഗവും പരാജയപ്പെട്ടു; പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ഗോവിന്ദന്‍

'കൂടെ നിന്ന് ചതിച്ച നാറി, ഒരു എമ്പുരാന്‍ കൂടി എടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്'; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം

പഹൽഗാമിൽ കൂട്ടക്കുരുതി നടത്തിയ നാല് ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം