വീഴ്ച്ചകളില്‍ നിന്നാണ് ഞാന്‍ തുടങ്ങിയത്: മേതില്‍ ദേവിക

മേതില്‍ ദേവികയും നടന്‍ മുകേഷുമായുള്ള വിവാഹവും വിവാഹമോചനവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ സ്വയം ഇത്തരം ചര്‍ച്ചകളില്‍ നിന്ന് ദേവിക ഒഴിഞ്ഞുമാറുകയായിരുന്നു. ഗോസിപ്പുകള്‍ക്കൊന്നും അവര്‍ ചെവി കൊടുത്തില്ല. തന്റെ കരിയറില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോവുകയാണ് ദേവിക.

ഇപ്പോഴിതാ, ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റ് വൈറലായി മാറുകയാണ്. റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തുന്നതിനെ കുറിച്ചാണ് ദേവികയുടെ പോസ്റ്റ് എപ്പിസോഡിന്റെ പ്രമോ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

ചെറുപ്പത്തില്‍ ഡാന്‍സ് കളിക്കാന്‍ തനിക്ക് വലിയ പേടിയുണ്ടായിരുന്നില്ല. ഇപ്പോഴാണ് പേടി ആയി വന്നത്. അന്നൊരിക്കല്‍ പ്രിപ്പയര്‍ ചെയ്ത് പോയ പാട്ടല്ലായിരുന്നു വന്നത്. കാസറ്റ് തിരിച്ചിട്ടപ്പോള്‍ വേറെ പാട്ടാണ് വന്നത്. ആദ്യം തന്നെ വീഴ്ചയിലാണ് തുടങ്ങിയതെന്നും ദേവിക പ്രമോയില്‍ പറയുന്നുണ്ട്. ദേവിക പങ്കുവച്ച വിഡിയോയില്‍ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

അടുത്തിടെ ദി ഫോര്‍ത്ത് എന്ന ചാനലിന് ദേവിക നല്‍കിയ അഭിമുഖവും ശ്രദ്ധനേടിയിരുന്നു.പുറത്തുള്ള യൂണിവേഴ്സിറ്റികളില്‍ നിന്നെല്ലാം ക്ലാസെടുക്കാനായി വിളിക്കാറുണ്ട്. ആ സമയത്ത് അവര്‍ ഗൂഗിള്‍ ചെയ്ത് നോക്കാറുണ്ട്. അങ്ങനെ വരുമ്പോള്‍ പേഴ്സണല്‍ ലൈഫിലെ കാര്യങ്ങളാണ് അവര്‍ കാണുന്നത്. പക്ഷേ അത് വേദനിപ്പിക്കുന്നുവെന്നായിരുന്നു അവര്‍ പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം