രണ്ട് തവണ വിവാഹം കഴിക്കുക എന്നാല്‍ രണ്ട് തവണ ജനിക്കുന്നത് പോലെ, എനിക്കത് വലിയ ആഘാതമായിരുന്നു: മേതില്‍ ദേവിക

മലയാളികള്‍ക്ക് വളരെ സുപരിചിതയാണ് മേതില്‍ ദേവിക. നടന്‍ മുകേഷിനെ വിവാഹം കഴിച്ചത് മുതല്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞത് വരെ വലിയ വാര്‍ത്തയായിരുന്നു. വിവാഹമോചനത്തെ വിവാദങ്ങളിലേക്ക് നയിക്കാതെ അത് അവര്‍ കൈകാര്യം ചെയ്ത രീതിയും ഏവരെയും വിസ്മയിപ്പിച്ചു.


ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് മേതില്‍ ദേവിക. ദാമ്പത്യം എന്നത് തനിക്ക് പറഞ്ഞിട്ടുള്ളതല്ലെന്നാണ് മേതില്‍ ദേവിക പറയുന്നത്. രണ്ട് തവണ വിവാഹം കഴിക്കുകയെന്നാല്‍ രണ്ട് തവണ ജനിക്കുന്നത് പോലെയാണ്. രണ്ട് ജീവിതമാണ്. ഒരു സ്ത്രീ നല്‍കുമ്പോള്‍ അവളെ പൂര്‍ണമായും നല്‍കും. ഒരേ ജന്മത്തില്‍ അത് രണ്ട് തവണ ചെയ്യുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരും.

ആ അര്‍ത്ഥത്തില്‍ എനിക്കത് വളരെ വലിയ ആഘാതമായിരുന്നുവെന്നാണ് മേതില്‍ ദേവിക പറയുന്നത്. അതേസമയം താന്‍ ഇപ്പോള്‍ കരുതുന്നത് ഒരാള്‍ക്ക് ഒരാള്‍ എന്നാണെന്നും മേതില്‍ ദേവിക പറയുന്നുണ്ട്.
സംഗമീര സാഹിത്യത്തിലൊക്കെ പറയാറുണ്ട്, ഒരുത്തിക്കൊരുവന്‍, ഒരുവനൊരുത്തി എന്നൊക്കെ.

അതിന് അതിന്റേതായ ഗുണങ്ങളുണ്ട്. കാരണ ഒരു ഘട്ടം കഴിഞ്ഞാല്‍ നമ്മള്‍ക്ക് അകലാന്‍ സാധിക്കില്ല. അല്ലെങ്കില്‍ അകലം പാലിക്കാനാകണം. അങ്ങനെ കാണാന്‍ പറ്റാത്തത് കൊണ്ടാണ് അവനവനെ പൂര്‍ണമായും നല്‍കുന്നതെന്നും ദേവിക കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ