തുരങ്കം നിര്‍മ്മിക്കുകയോ ഡീ കമ്മിഷന്‍ ചെയ്യുകയോ വേണം..; മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ മേതില്‍ ദേവിക

മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മിഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടിയും നര്‍ത്തകിയുമായ മേതില്‍ ദേവിക. വലിയൊരു ദുരന്തം ഒഴിവാക്കാന്‍ അധികാരത്തിലുള്ളവര്‍ അവരുടെ രാഷ്ട്രീലക്ഷ്യങ്ങള്‍ മാറ്റി വച്ച് മുന്നിട്ടിറങ്ങാന്‍ അഭ്യര്‍ത്ഥിക്കുകയാണ് എന്ന് ദേവിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ‘ഒരുമിച്ചു നില്‍ക്കാം, ഒരുമിച്ചു ജീവിക്കാം’ എന്ന ക്യാപ്ഷനോടെയാണ് നടിയുടെ കുറിപ്പ്.

”മാനുഷിക ഇടപെടലിലൂടെ ഒഴിവാക്കാന്‍ കഴിയുന്ന വലിയൊരു ദുരന്തം ഒഴിവാക്കാന്‍ അധികാരത്തിലുള്ളവര്‍ അവരുടെ രാഷ്ട്രീലക്ഷ്യങ്ങള്‍ മാറ്റി വച്ച് മുന്നിട്ടിറങ്ങാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. വിശ്വസീനയമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത് മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നും അപകടകരമായ അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നുമാണ്.”

”ഇത്രയും ഗൗരവമുള്ള വിഷയം പല കാരണങ്ങളാല്‍ നീട്ടിവച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതുപോലെയുള്ള നിര്‍ണായക വിഷയങ്ങളില്‍ ജനങ്ങളും ശാസ്ത്ര സമൂഹവും രാഷ്ട്രീയ നേതൃത്വവും ഇന്‍ഫ്‌ലുവന്‍സേഴ്‌സും സെലിബ്രിറ്റികളും ഒരുമിച്ചു നിന്ന് നാടിന്റെ രക്ഷയ്ക്കായുള്ള ഏറ്റവും നല്ല തീരുമാനം എടുക്കാന്‍ അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തണം.”

”അതൊരു തുരങ്കം നിര്‍മ്മിക്കുന്ന വിഷയമാകട്ടെ, ഡാം ഡീ കമ്മിഷന്‍ ചെയ്യുന്നതാവട്ടെ! എത്രയും വേഗത്തില്‍ ഈ വിഷയത്തിന് പരിഹാരം കണ്ടെത്താന്‍ അഭ്യര്‍ത്ഥിക്കുന്നു” എന്നാണ് മേതില്‍ ദേവികയുടെ കുറിപ്പ്. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

പതിറ്റാണ്ടുകളായി കേരളത്തിന്റെ പേടി സ്വപ്നമാണ് 130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം. വയനാട്ടിലെ വന്‍ദുരന്തം കണ്ടതോടെ മുല്ലപ്പെരിയാറിന്റെ ബലക്ഷയത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ