പടം കിട്ടാതെയും സിനിമ കിട്ടാതെയുമൊക്കെ മൂഡിയായി വീട്ടിലിരിക്കുന്ന ചിലര്‍ ദാസേട്ടനെ കുറിച്ച് അങ്ങനെ പറഞ്ഞു കാണും: എം.ജി ശ്രീകുമാര്‍

യേശുദാസ് ഗാനഗന്ധര്‍വ്വനായി സിനിമാ പിന്നണി ഗാനരംഗത്ത് തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ ് കടന്നു വന്ന ഗായകനാണ് എം.ജി. ശ്രീകുമാര്‍. യേശുദാസ് എന്ന ഇതിഹാസം തന്റെ കരിയറില്‍ ദോഷം ചെയ്തിരുന്നോ എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്് എം.ജി. ശ്രീകുമാര്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് യേശുദാസിനെ കുറിച്ചും തന്റെ സംഗീത യാത്രയെ കുറിച്ചും എം.ജി. ശ്രീകുമാര്‍ മനസുതുറക്കുന്നത്.

‘ദാസേട്ടന്‍ ഒരു തടസ്സമായി നിന്നു എന്നൊക്കെ പലരും പറയാറുണ്ട്. അതൊക്കെ ഓരോരുത്തര്‍ വെറുതെ പറയുന്നതാണ്. എനിക്ക് അദ്ദേഹമൊരു തടസ്സമായിട്ടില്ല. പടം കിട്ടാതെയും സിനിമ കിട്ടാതെയുമൊക്കെ മൂഡിയായി വീട്ടിലിരിക്കുന്ന ചിലര്‍ അങ്ങനെ പറഞ്ഞു കാണും.

അപ്പോള്‍ പെട്ടെന്ന് അവര്‍ ശ്രദ്ധയില്‍ വരുമല്ലോ. ദാസേട്ടന്‍ എന്നും ദാസേട്ടന്‍ തന്നെ. അദ്ദേഹത്തില്‍ നിന്ന് വ്യത്യസ്തമായൊരു ശബ്ദമായതുകൊ ണ്ടാണ് എന്റെ ഭാര്യപോലും എന്നെ ഇഷ്ടപ്പെട്ടതെന്ന് പറഞ്ഞില്ലേ, എം.ജി. പറയുന്നു.

യേശുദാസിനെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നോ എന്ന ചോദ്യത്തിന് ആരേയും അനുകരിക്കാന്‍ പോവരുതെന്നാണ് തന്റെ ചേട്ടന്‍ എം.ജി രാധാകൃഷ്ണന്‍ പഠിപ്പിച്ചതെന്നായിരുന്നു എം.ജിയുടെ മറുപടി.

ദാസേട്ടന്റേത് ഗാംഭീര്യമുള്ള ശബ്ദമാണ്. അത് അനുകരിച്ച് സ്റ്റേജില്‍ പാടിയിട്ട് പുറത്തുവരുമ്പോള്‍ ചിലരൊക്കെ പറയും, കൊള്ളാം ദാസേട്ടനെപ്പോലെ പാടിയെന്ന്. പക്ഷേ അത് ആ ഗായകന്റെ കുഴി തോണ്ടുകയാണെന്ന് അവന്‍ ഓര്‍ക്കുന്നില്ലെന്ന് മാത്രം.എം.ജി. ശ്രീകുമാര്‍ പറഞ്ഞു.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!