മമ്മൂട്ടിക്ക് എന്റെ ശബ്ദം ചേരില്ലെന്ന് പലരും പറഞ്ഞു, പില്‍ക്കാലത്ത് കൊച്ചുപിള്ളേര്‍ വരെ അദ്ദേഹത്തിന് വേണ്ടി പാടി: എം.ജി ശ്രീകുമാര്‍

മമ്മൂട്ടിക്ക് വേണ്ടി അധികം പാടാത്തത് എന്തുകൊണ്ടാണെന്ന് തുറന്നു പറഞ്ഞ് എം.ജി ശ്രീകുമാര്‍. തന്റെ തുടക്ക കാലം മുതല്‍ ഇന്നു വരെ ലാലിന് വേണ്ടി താന്‍ പാടിയിട്ടുണ്ടെന്നും അത് അങ്ങനെ ആയി തീര്‍ന്നതാണ് എന്നാണ് എം.ജി പറയുന്നത്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗായകന്‍ പ്രതികരിച്ചത്.

തുടക്കം മുതല്‍ ഇന്നലെ വരെ താന്‍ ലാലിന് വേണ്ടി പാടിയിട്ടുണ്ട്. അതങ്ങനെ ആയി തീര്‍ന്നതാണ്. താന്‍ ചിത്രം സിനിമയില്‍ പാടിയപ്പോള്‍ എല്ലാവരും പറഞ്ഞു. ലാലിന്റെ ശബ്ദവുമായി സാമ്യമുണ്ടന്ന്. അത് ഇന്നും തുടര്‍ന്ന് പോരുന്നു. ഇനി റിലീസ് ചെയ്യാനുള്ള ആറാട്ട്, മര്ക്കാര്‍, ബ്രോ ഡാഡി തുടങ്ങിയവയിലൊക്കെ ലാലിന് വേണ്ടി പാടാനായി.

മോഹന്‍ലാലിന് വേണ്ടി പാടിയത് ആള്‍ക്കാരങ്ങ് സമ്മതിച്ചപ്പോള്‍ താന്‍ ലാലിന്റെ പാട്ടുകാരനായി. എങ്കിലും മറ്റ് നടന്‍മാര്‍ക്കു വേണ്ടിയും താന്‍ കുറെ പാടിയിട്ടുണ്ട്. അന്നൊക്കെ ദാസേട്ടനായിരുന്നു മമ്മൂട്ടിക്ക് വേണ്ടി പാടിയിരുന്നത്. അന്ന് പലരും പറയും, മമ്മൂട്ടിക്ക് തന്റെ ശബ്ദം ചേരില്ലെന്ന്. പക്ഷേ പില്‍ക്കാലത്ത് കൊച്ചുപിള്ളേര്‍ വരെ മമ്മൂക്കയ്ക്ക് വേണ്ടി പാടി.

അപ്പോഴൊക്കെ താന്‍ ഇരുന്ന് ചിരിക്കാറുണ്ട്. തന്റെ ശബ്ദം മാത്രമെന്താ മമ്മൂട്ടിക്ക് ചേരില്ലെന്ന് പറയുന്നതെന്ന് ആലോചിക്കാറുണ്ട്. എന്നാലും ഒരു സത്യം പറയാം. മമ്മുട്ടി പൗരുഷത്തിന്റെ പര്യായമാണ്. അദ്ദേഹത്തിന് ദാസേട്ടന്‍ പാടുന്നതു പോലെ വേറെ ആര് പാടിയാലും ചേരില്ല. അതാണ് യാഥാര്‍ത്ഥ്യം എന്നാണ് എം.ജി ശ്രീകുമാര്‍ പറയുന്നത്.

Latest Stories

അഞ്ചോ ആറോ പേര്‍ എന്നെ ലൈംഗികചൂഷണത്തിന് ഇരയാക്കി..; കണ്ണീരോടെ വരലക്ഷ്മി, റിയാലിറ്റി ഷോയ്ക്കിടെ വെളിപ്പെടുത്തല്‍

IPL 2025: എടാ നിന്റെ കൂട്ടുകാരനെ അടിച്ചവനെയാണ് നീ അഭിനന്ദിച്ചത്, കാണിച്ച പ്രവർത്തി മോശം; രാജസ്ഥാൻ താരത്തിനെതിരെ ബ്രാഡ് ഹോഡ്ജ്

മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാനില്ല; ബസിൽ കയറി പോകുന്ന ദൃശ്യങ്ങൾ പുറത്ത്

പ്രസിഡന്റിനെതിരായ പ്രതിഷേധം: നൂറുകണക്കിന് അക്കൗണ്ടുകൾ പൂട്ടണമെന്ന് തുർക്കി; സർക്കാരിനെതിരെ കേസ് ഫയൽ ചെയ്ത് എക്സ്

വര്‍ഗീയത അവിടെ നിക്കട്ടെ.. 'എമ്പുരാന്‍' ഓപ്പണിങ് കളക്ഷന്‍ എത്ര? 50 കോടി കടന്നോ? കണക്കുകള്‍ ഇങ്ങനെ..

'കേന്ദ്ര വനംമന്ത്രിയുടെ കേരള സന്ദർശനം പ്രഹസനമാകരുത്'; മന്ത്രി എ കെ ശശീന്ദ്രൻ

പൊലീസുകാർക്ക് നേരെ യുവതിയുടെ ക്രൂരമർദ്ദനം; എസ്ഐയുടെ മൂക്കിടിച്ച് തകർത്തു, നാല് പേർക്ക് പരിക്ക്

മരിച്ച ശേഷം നിയമനം; ആത്മഹത്യ ചെയ്‌ത അധ്യാപിക അലീന ബെന്നിക്ക് ഒടുവിൽ നിയമനാംഗീകാരം

വ്യപാര യുദ്ധം രൂക്ഷമാകുന്നു; കാനഡ-യുഎസ് ബന്ധങ്ങളുടെ ഒരു യുഗം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

രാവിലെ റിലീസ് നടന്നില്ല, വൈകിട്ട് തിയേറ്ററിലെത്തി ആഘോഷമാക്കി വിക്രം; ഒടുവില്‍ ഓട്ടോയില്‍ മടക്കം, വീഡിയോ