ആ സിനിമ ഞാന്‍ ഉപേക്ഷിച്ചതാണ്, ആട് 3 വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്, ടര്‍ബോ ആഘോഷമാക്കാം: മിഥുന്‍ മാനുവല്‍

‘എബ്രഹാം ഓസ്‌ലര്‍’ എന്ന സിനിമയാണ് മിഥുന്‍ മാനുവല്‍ തോമസിന്റെതായി ഇനി തിയേറ്ററുകളില്‍ എത്താനിരിക്കുന്നത്. ജനുവരി 11ന് ആണ് ചിത്രത്തിന്റെ റിലീസ്. ഇതിനിടെ ഓസ്‌ലര്‍ കൂടാതെ തന്റെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങുന്ന മറ്റ് സിനിമകളെ കുറിച്ചാണ് ഇപ്പോള്‍ മിഥുന്‍ മാനുവല്‍ ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്. മിഥുന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ‘ടര്‍ബോ’. പ്രഖ്യാപിച്ചത് മുതല്‍ ഹൈപ്പ്് നേടിയ ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ ആക്ഷന്‍ കോമഡി ജോണറില്‍ പെടുന്ന സിനിമയാണ്.

”ആദ്യമായാണ് അത്തരമൊരു ജോണറിലൊരു തിരക്കഥ എഴുതുന്നത്. മമ്മൂക്ക-വൈശാഖ് ടീമിന്റെ കൂടെ ടീം ടര്‍ബോയില്‍ വര്‍ക്ക് ചെയ്യാനാകുന്നു എന്നതില്‍ സന്തോഷമുണ്ട്. ഹിറ്റ് കോമ്പോ ആയതിനാല്‍ പ്രേക്ഷകര്‍ക്കിടയിലും ആ ഹൈപ്പുണ്ടാകും എന്ന് എനിക്കറിയാം.”

”അതിനാല്‍ പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ ആഘോഷമാക്കാന്‍ പറ്റുന്ന സിനിമയായി ‘ടര്‍ബോ’ മാറുമെന്നാണ് ഞങ്ങളുടെ എല്ലാവരുടെയും പ്രതീക്ഷ” എന്നാണ് മിഥുന്‍ പറയുന്നത്. ‘ആട് 3’ തനിക്ക് വലിയ സമ്മര്‍ദ്ദമാണ് തരുന്നതെന്നും മിഥുന്‍ വ്യക്തമാക്കി.

”കോട്ടയം കുഞ്ഞച്ചന്‍ 2 എന്ന സിനിമ പല കാരണങ്ങളാല്‍ ഉപേക്ഷിച്ചു എന്നത് നേരത്തേ പറഞ്ഞതാണ്. അനൗണ്‍സ് ചെയ്ത സിനിമകളില്‍ ചെയ്യാന്‍ സാധ്യതയുള്ളത് ആട് 3യും ആറാം പാതിരയുമാണ്. അതില്‍ ആട് 3 എന്ന സിനിമ ചെയ്യണമെന്ന് എനിക്ക് ഒരുപാട് സമ്മര്‍ദം വരുന്നുണ്ട്.”

”എത്ര സിനിമകള്‍ ചെയ്താലും എവിടെ പോയാലും എല്ലാവരും ചോദിക്കുന്നത് ആട് 3 എപ്പോള്‍ വരും എന്നാണ്. കാരണം കുട്ടികളടക്കം വലിയൊരു ഫാന്‍ ബേസുള്ള ഫ്രാഞ്ചൈസി ആണത്. തിരക്കഥ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ആട് 3 സമീപ ഭാവിയില്‍ തന്നെ ചെയ്യണം എന്നൊരു ആഗ്രഹമുണ്ട്” എന്നാണ് മിഥുന്‍ മാനുവല്‍ പറയുന്നത്.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത