'ഇനി ആ സമയത്തെങ്ങാനും മമ്മൂക്ക വന്ന് അഭിനയിച്ചിരുന്നോ എന്നെനിക്കറിയില്ല'; 'ഓസ്‍ലറി'ലെ മമ്മൂട്ടിയെ കുറിച്ച് മിഥുൻ മാനുവൽ തോമസ്

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എബ്രഹാം ഓസ്‍ലർ’. മെഡിക്കൽ- ത്രില്ലർ ഴോണറിലാണ് ചിത്രമെത്തുന്നത്.

ചിത്രത്തിൽ മമ്മൂട്ടി അതിഥി താരമായി എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന് പ്രതീക്ഷയേകുന്നത് കൂടിയായിരുന്നു ചിത്രത്തിന്റെ ട്രെയിലർ. ‘ഡെവിള്‍സ് ഓള്‍ട്ടര്‍നേറ്റീവ്’ എന്ന മമ്മൂട്ടിയുടെ ശബ്ദത്തോടെയാണ് ട്രെയിലർ അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിൽ മമ്മൂട്ടിയുടെ സാന്നിധ്യവും ഉറപ്പിക്കാം എന്ന കണക്കുകൂട്ടിലായിരുന്നു ആരാധകർ.

എന്നാൽ ഇപ്പോഴിതാ ചിത്രത്തിൽ മമ്മൂട്ടി ഇല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ട്രെയിലറിൽ മമ്മൂട്ടിയുടെ ശബ്ദം വന്നത് ടെക്നിക്കൽ എറർ ആണെന്നാണ് മിഥുൻ മാനുവൽ തോമസ് പറയുന്നത്.

“ആ സൗണ്ട് ആരുടേതായിരുന്നു. അത് സൗണ്ട് മിക്‌സിങ് എഞ്ചിനിയർക്ക് എന്തോ തെറ്റ് പറ്റിയതാണ്. ഞാനും ട്രെയ്‌ലർ ഇറങ്ങി കഴിഞ്ഞപ്പോഴാണ് അതറിയുന്നത്. അതൊരു ടെക്‌നികൽ ഗ്ലിച്ചാണ്.

എവിടെ നിന്നോ കയറി വന്നതാണ് ആ സൗണ്ട്. ഇനിയിപ്പോൾ രണ്ട് മൂന്ന് ദിവസം കൂടെയല്ലേയുള്ളൂ. നിങ്ങൾ സിനിമ കണ്ട് നോക്ക്. ഗ്ലിച്ചാണോ ഗ്ലിച്ചല്ലേ എന്ന് പ്രേക്ഷകർക്ക് തന്നെ സ്വയം വിലയിരുത്താമല്ലോ.

ഞാനും ജയറാമേട്ടനും ഒരു അമ്പത്തിയേഴ് ദിവസം ഷൂട്ടിങ് സെറ്റിൽ ഉണ്ടായിരുന്നു ഞങ്ങൾ മമ്മൂക്കയെയൊന്നും കണ്ടില്ല. പിള്ളേരെ പാച്ച് ഒക്കെ അയക്കാൻ വേണ്ടി ഒരിക്കൽ പറഞ്ഞയിച്ചിരുന്നു.

ഇനി ആ സമയത്തെങ്ങാനും മമ്മൂക്ക വന്ന് അഭിനയിച്ചിരുന്നോ എന്നെനിക്കറിയില്ല. സംവിധായകനും ഹീറോയും അറിഞ്ഞിട്ടില്ല മമ്മൂക്ക വന്നിട്ടുണ്ടോയെന്ന്.” റേഡിയോ സുനോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മിഥുൻ മാനുവൽ തോമസ്

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍