മൈക്ക് ടൈസന്‍ എന്നെ ഒന്നും ചെയ്യാതിരിക്കാന്‍ അമ്മ പൂജ വരെ നടത്തി: വിജയ് ദേവരക്കൊണ്ട

തന്റെ പുതിയ ചിത്രമായ ലൈഗറിന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ വിജയ് ദേവരക്കൊണ്ട. ചിത്രത്തില്‍ മൈക്ക് ടൈസനൊപ്പം അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെക്കാളും ആശങ്ക തന്റെ അമ്മയ്ക്കായിരുന്നുവെന്ന് അദ്ദേം പറഞ്ഞു.

. അദ്ദേഹവുമായുള്ള ഫൈറ്റ് സീനുകളിലും മറ്റും എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നൊക്കെയാണ് അമ്മയുടെ പേടി. വീട്ടില്‍ പൂജ വരെ തുടങ്ങി. ഇടയ്ക്കു സിനിമയുടെ പ്രവര്‍ത്തകരെ വിളിച്ച് വിവരങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കും- ‘എന്റെ മകനെ മൈക്ക് ടൈസനില്‍ നിന്നു സംരക്ഷിക്കേണ്ടതു നിങ്ങളാണ്’ എന്നൊക്കെ പറയും. അടുത്തറിയുമ്പോള്‍ അദ്ദേഹം പാവമാണ്. വീട്ടുകാരുടെ കാര്യമൊക്കെ നമ്മളോടു പങ്കുവച്ച് ഒരു സാധാരണക്കാരനായാണ് അദ്ദേഹം ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നത്. വിജയ് കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനന്യ പാണ്ഡെ ആണ് നായിക. അനന്യയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. സ്റ്റൈലിഷ് മാസ് മസാല സിനിമകള്‍ ഒരുക്കാറുള്ള പുരി ജഗന്നാഥിന്റെ ഈ ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയെ വ്യത്യസ്ത മേക്കോവറില്‍ കാണാന്‍ കഴിയും.

രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിര്‍മ്മിക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും

വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ലൈഗര്‍. ചിത്രത്തിനായി താരം നടത്തിയ വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാം പൊത്തിനേനി നായകനായ ഐ സ്മാര്‍ട്ട് ശങ്കര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പുരി ജഗന്നാഥ് ഒരുക്കുന്ന ചിത്രമാണിത്.

Latest Stories

നാഷണല്‍ ഹെറാള്‍ഡ് അഴിമതി; 700 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങി ഇഡി

'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

വഖഫില്‍ ബംഗാള്‍ പുകഞ്ഞുകത്തുമ്പോള്‍, എന്തിനാണ് ഈ കലാപമെന്ന് മമത; 'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

യുഎസ് തീരുവകൾ ആഗോള വ്യാപാരത്തിൽ 3 ശതമാനം കുറവുണ്ടാക്കും: യുഎൻ സാമ്പത്തിക വിദഗ്ധ പമേല കോക്ക്-ഹാമിൽട്ടൺ

ഗോകുലിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മാതാവ്

പരാജയം സ്റ്റാര്‍ എന്ന വിളികള്‍ അവസാനിക്കുമോ? ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആയി അക്ഷയ് കുമാര്‍ എത്തുന്നു; 'കേസരി 2'വിന് അവകാശവാദങ്ങളുമായി അക്ഷയ് കുമാര്‍

രണ്ട്‌ ബോൾ നിയമങ്ങളിൽ വീണ്ടും മാറ്റം കൊണ്ടുവരാൻ ഐസിസി, പുതിയ രീതി ഇങ്ങനെ; ആശങ്കയോടെ ക്രിക്കറ്റ് ലോകം

അനുപമയും ധ്രുവ് വിക്രവും പ്രണയത്തിലോ? ചര്‍ച്ചയായി സ്‌പോട്ടിഫൈ ലിസ്റ്റും ചുംബന ചിത്രവും!

കോഴിക്കോട് രൂപത ഇനി അതിരൂപത; ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പ്രഥമ ആര്‍ച്ച് ബിഷപ്പ്

'നമ്മൾ ആഭ്യന്തരയുദ്ധത്തോട് അടുത്തിരിക്കുന്നു': ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ് ഓൾമെർട്ട്