'ഒരു റോപ്പ് പെട്ടെന്ന് പൊട്ടുകയും കൈലാഷ് ബസ്സില്‍ വന്നിടിക്കുകയും ചെയ്തു, ചിന്തിക്കാന്‍ പോലും കഴിയാത്ത അപകടം'; വീഡിയോ പങ്കുവെച്ച് സംവിധായകന്‍

മിഷന്‍ സി സിനിമയുടെ ഷൂട്ടിംഗിനിടെ നടന്‍ കൈലാഷിന് സംഭവിച്ച അപകടത്തിന്റെ വീഡിയോ പങ്കുവെച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. സ്റ്റണ്ട് സീനിടെ കൈലാഷിനെ വലിച്ച് പൊക്കിയിരുന്ന റോപ്പ് പെട്ടെന്ന് പൊട്ടുകയും ബസ്സില്‍ വന്നിടിക്കുകയുമാണ് ചെയ്തത് എന്നും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൈലാഷിന് കാല്‍മുട്ടിന് പരിക്കേറ്റു. കുറച്ചു കൂടെ പുറകില്‍ നിന്നുമാണ് അത് പൊട്ടിയിരുന്നെങ്കില്‍ അന്ന് സംഭവിക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത അപകടം ആകുമായിരുന്നു. സെന്‍സറിംഗിനായി സിനിമ ചാര്‍ട്ട് ചെയ്തിരിക്കുകയാണെന്നും ഉടന്‍ റിലീസ് അറിയിക്കുമെന്നും സംവിധായകന്‍ കുറിച്ചു.

വിനോദ് ഗുരുവായൂരിന്റെ കുറിപ്പ്:

മിഷന്‍ സി സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്തു കൈലാഷ് ഒരു വലിയ അപകടത്തില്‍ പെട്ടു പോയിരുന്നു. കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന ഒരു റോപ്പ് പെട്ടെന്ന് പൊട്ടുകയും കൈലാഷ് ബസില്‍ വന്നിടിക്കുകയും ചെയ്തു. കുറച്ചു കൂടെ പുറകില്‍ നിന്നും വലിച്ചു വിടേണ്ട ആ സീക്വന്‍സ്, പുറകിലേക്ക് വലിക്കുമ്പോള്‍ തന്നെ പൊട്ടുകയായിരുന്നു.

കുറച്ചു കൂടെ പുറകില്‍ നിന്നുമാണ് അത് പൊട്ടിയിരുന്നെങ്കില്‍ അന്ന് സംഭവിക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത അപകടം ആകുമായിരുന്നു. കാല്‍മുട്ടിന് കുറച്ചു പരക്കുകള്‍ അന്ന് കൈലാഷിനു പറ്റിയിരുന്നു. മിഷന്‍ സിയുടെ സെന്‍സര്‍ അടുത്ത ദിവസം ചാര്‍ട്ട് ചെയ്തിരിക്കുന്നു. സെന്‍സര്‍ കഴിഞ്ഞാല്‍ റിലീസ് ഡേറ്റ് അറിയിക്കുന്നതാണ്. തിയറ്റര്‍ റിലീസ് എന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ട്….

Read more