ഭാരതം ഒരിക്കലും തെറ്റല്ല, മഹത്തായ പേര്; സിനിമയുടെ പേര് മാറ്റത്തിൽ പ്രതികരണവുമായി അക്ഷയ് കുമാർ

ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം സമീപകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ വാർത്തകൾക്കും വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു. പേര് മാറ്റുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തുവന്നിരുന്നു. പേര് മാറ്റത്തെ അനുകൂലിച്ച് ചില സിനിമകളുടെ പേരുകൾ വരെ മാറ്റിയിരുന്നു.

ടിനു സുരേഷ് സംവിധാനം ചെയ്ത അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മിഷൻ റാണിഗഞ്ച്: ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യു’ എന്ന ചിത്രത്തിന്റെ പേര് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. മിഷൻ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്ക്യു എന്നാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ പേര്.

ഇപ്പോഴിതാ പേര് മാറ്റത്തെ അനുകൂലിച്ച് സിനിമയിലെ നായകനായ അക്ഷയ് കുമാർ രംഗത്തുവന്നിരിക്കുകയാണ്. “ഭാരത് ഒരു തെറ്റായ പേരാണോ? ഇന്ത്യ എന്ന പേരും തെറ്റല്ല. തികച്ചും ശരിയാണ്. ഭാരതം ഒരു മഹത്തായ പേരായതിനാൽ ഞങ്ങൾ സിനിമയുടെ ടാഗ് ലൈൻ മാറ്റി. നമ്മുടെ ഭരണഘടനയിലും ഈ പേരുണ്ട്. അതിനാലാണ് ഞങ്ങൾ ഈ തീരുമാനത്തിൽ എത്തിയത്” എന്നാണ് അക്ഷയ് കുമാർ പറഞ്ഞത്.

കൽക്കരി ഖനിയിൽ കുടുങ്ങിയ 65 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിന് നേതൃത്വം നൽകിയ എഞ്ചിനീയർ ജസ്വന്ത് സിംഗ് ഗില്ലിന്റെ ജീവിതത്തെ ആസ്പദമാക്കി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 55 കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്