രണ്ട് കോടി നഷ്ടപരിഹാരം നല്‍കണം, നടി മിയക്കെതിരെ കേസ്; പ്രതികരിച്ച് താരം

തനിക്കെതിരെ രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കറി പൗഡര്‍ ഉടമ കേസ് നല്‍കിയെന്ന വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് നടി മിയ ജോര്‍ജ്. ‘കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് നടി മിയക്കെതിരെ 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമ കേസ് ഫയല്‍ ചെയ്തു’ എന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് മിയ പ്രതികരിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മിയയുടെ പ്രതികരണം. വാര്‍ത്തയുടെ തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്. എന്തിനാണ് ഒരു ബ്രാന്‍ഡിന്റെ ഉടമ അത് പ്രമോട്ട് ചെയ്യുന്ന ബ്രാന്‍ഡ് അംബാസഡര്‍ക്കെതിരെ പരാതി നല്‍കുന്നതെന്ന് മനസിലാകുന്നില്ല എന്നാണ് മിയ പറയുന്നത്.

No description available.

”എനിക്കെതിരെ എന്തോ നിയമനടപടി നടക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു പക്ഷേ ഇതിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല കാരണം ഇത്തരത്തില്‍ ഒരു നിയമ നടപടിയുണ്ടെന്ന് എന്നെ ആരും അറിയിച്ചിട്ടില്ല. ആദ്യം തന്നെ പറയട്ടെ, ഈ വാര്‍ത്തയില്‍ കൊടുത്തിരിക്കുന്ന തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്.”

”എന്തിനാണ് ഒരു ഉടമ ബ്രാന്റിനെ പ്രൊമോട്ട് ചെയ്യുന്ന അംബാസിഡര്‍ക്കെതിരെ പരാതി നല്‍കുന്നത്? എനിക്ക് നിയമപരായി യാതൊരു അറിയിപ്പും നേരിട്ടോ അല്ലാതേയും ലഭിച്ചിട്ടില്ല, സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലൊരു വാര്‍ത്ത ഞാന്‍ കണ്ടത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ ആരാണ് പടച്ചുവിടുന്നതെന്ന് എനിക്കറിയില്ല” എന്നാണ് മിയ കുറിച്ചിരിക്കുന്നത്.

Latest Stories

RCB VS DC: ഒരു ദിവസം പോലും ഓറഞ്ച് ക്യാപ്പ് തലേൽ വെക്കാൻ അയാൾ സമ്മതിച്ചില്ല; സൂര്യകുമാറിന്റെ കൈയിൽ നിന്ന് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി

RCB VS DC: ബാറ്റിങ് ആയാലും ബോളിംഗ് ആയാലും എന്നെ തൊടാൻ നിനകൊണ്ടോന്നും പറ്റില്ലെടാ പിള്ളേരെ; കൃണാൽ പാണ്ട്യയുടെ പ്രകടനത്തിൽ ആരാധകർ ഹാപ്പി

RCB VS DC: വിരമിക്കൽ തീരുമാനം തെറ്റായി പോയി എന്നൊരു തോന്നൽ; ഡൽഹിക്കെതിരെ വിരാട് കോഹ്‌ലിയുടെ സംഹാരതാണ്ഡവം

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുമ്പിൽ പാക് അനുകൂലികളുടെ പ്രതിഷേധത്തിനെതിരെ ബദൽ പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാൾ മരിച്ചു

മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വാസ്തവ വിരുദ്ധം: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

പി.കെ ശ്രീമതിയെ പാർട്ടി വിലക്കിയിട്ടില്ല, ആവശ്യമുള്ളപ്പോൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; സംസ്ഥാന സെക്രട്ടറിയെ തള്ളി ദേശീയ സെക്രട്ടറി

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

MI VS LSG: ടീം തോറ്റാലും സാരമില്ല നിനകെട്ടുള്ള സിക്സ് ഞാൻ ആഘോഷിക്കും; ജസ്പ്രീത് ബുംറയെ അമ്പരപ്പിച്ച് രവി ബിഷ്‌ണോയി