നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് മിയ. ഇപ്പോഴിതാ ബിജു മേനോനോടുള്ള സഹോദരസ്നേഹത്തെക്കുറിച്ച് മിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തതായിരുന്നു ഇരുവരും. ഈ വേദിയില്‍ വെച്ചാണ് ബിജു മേനോനോട് തനിക്കുള്ള സഹോദരസ്നേഹത്തെ കുറിച്ച് മിയ മനസുതുറന്നത്..
ചേട്ടായീസ് എന്ന ചിത്രത്തിൽ ബിജുമേനോന്റെ നായികയായിട്ടാണ് താൻ അഭിനയച്ചത്. അന്ന് മുതൽ അദ്ദേഹം തനിക്ക് സഹോദരനെ പോലെയാണെന്നാണ് മിയ പറയുന്നത്. താൻ ആദ്യമായി ബിജു ചേട്ടനെ കാണുന്നത് ചേട്ടായീസ് എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്താണ്. അന്നുതൊട്ട് ഇപ്പോൾ വരെയും തന്റെ ചേട്ടായി സ്ഥാനത്ത് പ്രതിഷ്ഠിച്ച ആളാണ് ബിജു ചേട്ടൻ.
തനിക്ക് ആങ്ങളമാരില്ല. അന്ന് ചേട്ടായീസ് ചെയ്ത സമയത്ത് തനിക്ക് എല്ലാവരും ചേട്ടന്മാരെ പോലെയായിരുന്നു. താൻ മാത്രമേ അവിടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള എല്ലാവരും തൻ്റെ മൂത്ത ചേട്ടന്മാരായിരുന്നെന്നും മിയ പറഞ്ഞു. അന്ന് സിനിമയുടെ ലൊക്കേഷനിൽ വന്നപ്പോൾ തന്റെ മമ്മി പറയുമായിരുന്നു, ചേട്ടായിമാരുടെ എല്ലാം കുഞ്ഞു പെങ്ങളാണ് താനെന്ന്.
നിങ്ങൾ എല്ലാവരും കൂടി വേണം ഇവളെ നോക്കാൻ എന്ന്. ബിജു ചേട്ടന്റെ കൂടെ അഭിനയിച്ചിട്ടുള്ള സിനിമകളെല്ലാം തനിക്ക് ഭയങ്കര സ്പെഷ്യൽ ആയ സിനിമകളായിരുന്നു. ഇങ്ങനെ എല്ലാവരുടെയും സ്നേഹം ഒരുപോലെ നേടിയിട്ടുള്ള വളരെ കുറച്ച് താരങ്ങളെ ഉണ്ടാവൂ. അതിൽ ഒരാളാണ് ബിജു ചേട്ടനെന്നും, മിയ കൂട്ടിച്ചേർത്തു.