'എന്നെ പുകഴ്ത്താനല്ല ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനാണ് അവര്‍ നിങ്ങളെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്'; സ്റ്റാലിനെ പ്രശംസിച്ച് സാജിദ് യഹിയ

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ പ്രശംസിച്ച് നടനും സംവിധായകനുമായ സാജിദ് യാഹിയ. തന്നെ പുകഴ്ത്താനല്ല, ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇവിടെ നിയമസഭയില്‍ അവതരിപ്പിക്കാനാണ് അവര്‍ നിങ്ങളെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത് എന്ന് സ്റ്റാലിന്‍ എംഎല്‍എമാരോട് പറഞ്ഞ കാര്യങ്ങളടക്കം കുറിച്ചാണ് സാജിദ് യഹിയയുടെ പോസ്റ്റ്. യഥാര്‍ത്ഥ ഇന്ത്യന്‍ രാഷ്ട്രീയക്കാരനാണ് സ്റ്റാലിന്‍ എന്നും സാജിദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സാജിദ് യഹിയയുടെ പോസ്റ്റ്:

കരുണാനിധി സ്റ്റാലിന്‍…

യഥാര്‍ത്ഥ ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍

നടുറോഡില്‍ പോലിസിങ് വേണ്ട…. സ്റ്റാലിന്‍

എന്നെ പുകഴ്ത്താനല്ല ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഇവിടെ നിയമസഭയില്‍ അവതരിപ്പിക്കാനാണ് ജനങ്ങള്‍ നിങ്ങളെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്…..സ്റ്റാലിന്‍

സ്‌കൂള്‍ ബാഗുകളിലും മറ്റുമുള്ള മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പടം മാറ്റരുത്…. സ്റ്റാലിന്‍

പാഠപുസ്തങ്ങളില്‍ പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്യണം….സ്റ്റാലിന്‍

നിങ്ങളും നിങ്ങളുടെ മക്കളുടെയും ജാതിവാല്‍ നീക്കം ചെയ്യണം….സ്റ്റാലിന്‍

നിങ്ങള്‍ ആരുടെയും കാലില്‍ വീണ് നമസ്‌ക്കരിക്കരുത്… ആരും നിങ്ങളെക്കാള്‍ ഉയര്‍ന്നവരോ, താഴ്ന്നവരോ അല്ല….സ്റ്റാലിന്‍

ഏതെങ്കിലും കുടുംബമോ വ്യക്തിയോ തമിഴ്‌നാട്ടില്‍ പോലിസ് അതിക്രമത്തിനിരയായാല്‍ ബന്ധപ്പെട്ട പോലീസുകാരന് സര്‍വീസില്‍ നിന്നും പിരിച്ചു വിടല്‍ ആയിരിക്കും ശിക്ഷ…സ്റ്റാലിന്‍

തമിഴ്‌നാടിനെ വിഭജിച്ചു കൊങ്കുനാട് രൂപവത്കരിക്കണമെന്ന അനാവശ്യ വിവാദത്തിന് ഇനിയാരെങ്കിലും മുതിര്‍ന്നാല്‍ പിന്നെ നിങ്ങള്‍ തമിഴ്‌നാട്ടില്‍ ഉണ്ടാവില്ല…സ്റ്റാലിന്‍

സര്‍ക്കാര്‍ ആശുപത്രിക്ക് പുറമെ ഇനിമുതല്‍ സൗകര്യ ആശുപത്രികളിലെ കോവിഡ് വാക്‌സിനും തമിഴ്‌നാട്ടില്‍ സൗജന്യമാണ്….സ്റ്റാലിന്‍

ഓരോ റേഷന്‍ കാര്‍ഡിനും മാസം 4000 രൂപ വെച്ച് കൊടുക്കുന്നത് തുടരും. അത് ഈ കാലം വരെ ഈ നാടിനെ കൊള്ളയടിച്ച രാഷ്ട്രീയക്കാരുടെ അടക്കം സ്വത്തുകള്‍ കണ്ടുകെട്ടിയിട്ടായാലും…സ്റ്റാലിന്‍

ഈ മുണ്ടും ഷര്‍ട്ടും അല്ലാതെ എനിക്കൊന്നും വേണ്ട…. കരുണാനിധി സ്റ്റാലിന്‍…

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ