അതാണ് ഞാന്‍ സുരേഷ് ഗോപിയില്‍ കണ്ട മൂന്ന് സവിശേഷതകള്‍: മോഹന്‍ ജോസ്

വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടനാണ മോഹന്‍ ജോസ് . 1980ല്‍ ചാമരത്തിലൂടെയാണ് മോഹന്‍ ജോസ് സിനിമയിലെത്തിയത്. തുടര്‍ന്ന് രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, ന്യൂഡല്‍ഹി, അപ്പു, ഇന്ദ്രജാലം, ഏയ് ഓട്ടോ, ലേലം, കൊച്ചി രാജാവ്, ചെസ്, ക്രേസി ഗോപാലന്‍, രൗദ്രം, ചട്ടമ്പിനാട് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമായ വേഷങ്ങളിലെത്തി.

ഇപ്പോഴിതാ രാജാവിന്റെ മകന്‍ ചിത്രീകരണ സമയത്ത് സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് മോഹന്‍ ജോസ്. സുരേഷ് ഗോപിയില്‍ തന്നെ ആകര്‍ഷിച്ച് മൂന്ന് കാര്യങ്ങളെ കുറിച്ചും മോഹന്‍ ജോസ് വെളിപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

‘രാജാവിന്റെ മകന്റെ’ ചിത്രീകരണ സമയം. ആദ്യാവസാനം, ഏകദേശം ഒരു മാസത്തോളം സുരേഷ്‌ഗോപിയുമായി കലൂര്‍ ‘കല്‍പ്പകാ ടൂറിസ്‌റ് കോംപ്ലക്‌സില്‍ (ഇന്നത്തെ PVS ഹോസ്പിറ്റല്‍) ഒരേ റൂമില്‍ ഒരുമിച്ചു കഴിഞ്ഞ നാളുകള്‍, പതിറ്റാണ്ടുകള്‍ക്കു ശേഷവും ഹരിതാഭവര്‍ണ്ണമായി മായാതെ നില്ക്കുന്നു.

എന്നെ ആകര്‍ഷിച്ച സുരേഷ് ഗോപിയുടെ എടുത്തുപറയേണ്ട സവിശേഷത ശുചിത്വത്തിലുള്ള നിഷ്‌ക്കര്‍ഷതയായിരുന്നു. വൃത്തിയും ആകര്‍ഷണീയവുമായ വസ്ത്രധാരണം, സമയം കിട്ടിയാല്‍ മൂന്നുനേരവും വിസ്തരിച്ചുള്ള സ്‌നാനം,

ശബ്ദമുയര്‍ത്താതെയുള്ള സംഭാഷണം എന്നത്യാദി ഗുണങ്ങളാല്‍ പ്രശോഭിതന്‍. അന്നേ ആര്‍ദ്രഹൃദയനും ധനവ്യയത്തില്‍ ഉദാരനുമായിരുന്നു. ഇന്നും ആ സ്വഭാവവിശേഷങ്ങള്‍ അതേപടി തുടരുന്നത് ശ്രേഷ്ഠം, ശ്രേയസ്‌ക്കരം എന്നുതന്നെ പറയാം!

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്