ബേസിലിന്റെ ഈ നേട്ടം നാടിന് അഭിമാനം; അഭിനന്ദിച്ച് മോഹന്‍ലാല്‍

ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ബേസിലിനെ അഭിനന്ദിച്ച് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍. ‘അഭിനന്ദങ്ങള്‍ പ്രിയ ബേസില്‍, ഈ നേട്ടം നമ്മുടെ നാടിന് അഭിമാനമാണ്’- മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു. ബേസില്‍ ജോസഫ് പുരസ്‌കാരം സ്വീകരിക്കുന്ന വീഡിയോ പങ്കുവെച്ചാണ് മോഹന്‍ലാലിന്റെ ട്വീറ്റ്.

രാഷ്ട്രീയ രംഗത്തെ പ്രമുഖരും ബേസിലിന് അഭിനന്ദനവുമായെത്തിയിരുന്നു. മലയാള സിനിമയില്‍ പുതിയ കാലത്തെ വലിയ സ്വപ്നങ്ങള്‍ക്ക് പ്രചോദനമായ ബേസിലിന് ഹൃദയാഭിവാദ്യങ്ങള്‍ എന്നായിരുന്നു ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും ബേസിലിന് ആശംസകള്‍ നേര്‍ന്നു.

മിന്നല്‍ മുരളിക്കാണ് ബേസിലിന് പുരസ്‌കാരം ലഭിച്ചത്. പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. ബേസില്‍ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ”സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍, പതിനാറ് രാജ്യങ്ങളില്‍ നിന്ന് മികച്ച സംവിധായകനായി എന്നെ തെരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു.

മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിലും എനിക്ക് വളരെ അഭിമാനമുണ്ട്.ഈ അംഗീകാരം ആഗോളതലത്തിലേക്ക് നമ്മെ ഒരു പടി കൂടി അടുപ്പിച്ചുവെന്ന് എനിക്ക് ബോധ്യമുണ്ട്. ഞങ്ങളുടെ നിര്‍മ്മാതാക്കള്‍, നെറ്റ്ഫ്ലിക്സ്, അഭിനേതാക്കള്‍, എഴുത്തുകാര്‍, ഛായാഗ്രാഹകര്‍, കൂടാതെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഹൃദ്യമായ ആലിംഗനം. ഇതാ- എന്നില്‍ വിശ്വസിച്ചതിന് നന്ദി. നിങ്ങളില്ലാതെ ഈ സൂപ്പര്‍ഹീറോ ഉയര്‍ന്നുവരുമായിരുന്നില്ല!,’ ബേസില്‍ കുറിച്ചു.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് മിന്നല്‍ മുരളി നിര്‍മിച്ചത്. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് ഷാന്‍ റഹ്‌മാന്‍ ആണ്. ടൊവിനോ ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ