'ബിഗ് ബോസില്‍ ഞാനൊരു ഇടനിലക്കാരനാണ്, ബുദ്ധിമുട്ടുകളുണ്ട്'; മോഹന്‍ലാല്‍

ബിഗ് ബോസ് നാലാം സീസണ്‍ ആരംഭിക്കാന്‍ പോകുന്നുവെന്ന് പ്രഖ്യാപനം വന്നപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ വന്ന വാര്‍ത്ത നാലാം സീസണില്‍ നടന്‍ മോഹന്‍ലാല്‍ അവതാരകനായി ഉണ്ടാകില്ല എന്നതായിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളെയും തള്ളി നാലാം സീസണിലും മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തി. ലാലേട്ടന്‍ അവതാരകനായതിന്റെ പേരില്‍ മാത്രം വലിയ ജനപ്രീതി ഷോയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് സമ്പാദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഷോയെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ബിഗ് ബോസ് ഹൗസിലുള്ള പതിനേഴ് മത്സരാര്‍ത്ഥികളുടെയും ബിഗ് ബോസിന്റെയും ഇടയിലുള്ള ഇടനിലക്കാരനായിട്ടാണ് താന്‍ നില്‍ക്കുന്നതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞതെന്ന് സമയം മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഇത് ബിഗ് ബോസിന്റെ നാലാമത്തെ സീസണ്‍ ആണ്. നാല് സീസണിലും എനിക്ക് അതിന്റെ ഭാഗമാകാന്‍ സാധിച്ചതിന്റെ സന്തോഷം ആദ്യം അറിയിക്കുന്നു. കാരണം ഇതൊരു പ്രത്യേക ഷോ ആണ്.’

‘മറ്റ് സ്റ്റേജ് ഷോകള്‍ പോലെ അല്ല. ഇതിന് ഒരുപാട് മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. കഴിഞ്ഞ ഒരാഴ്ചയിലെ എല്ലാ കാര്യങ്ങളെ കുറിച്ചും ധാരണ ഉണ്ടായിരിക്കണം. മറ്റൊരു കാര്യം ഇതൊരു മൈന്റ് ഗെയിം ആണ്. അവിടെയുള്ള മത്സരാര്‍ത്ഥികളെ ശാസിക്കേണ്ട നേരത്ത് ശാസിക്കണം. പ്രോത്സാഹിപ്പിക്കേണ്ട നേരത്ത് പ്രോത്സാഹിപ്പിക്കണം. ബിഗ് ബോസ് ഹൗസിലുള്ള പതിനേഴ് മത്സരാര്‍ത്ഥികളുടെയും ബിഗ് ബോസിന്റെയും ഇടയിലുള്ള ഇടനിലക്കാരനായിട്ടാണ് ഞാന്‍ നില്‍ക്കുന്നത്. വളരെ രസകരമായിട്ടാണ് ഞാനതിനെ കാണുന്നത്. എല്ലാ ആഴ്ചയിലും അവിടേക്ക് യാത്ര ചെയ്യാനുള്ള ഒരു ബുദ്ധിമുട്ട് ഉണ്ട്.’

‘ചെയ്തു കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിട്ടാണ് ബിഗ് ബോസിന്റെ സെറ്റിലെത്തുന്നത്. അത് കഴിഞ്ഞ് പിറ്റേന്ന് രാവിലെ മടങ്ങണം. ശാരീരികമായിട്ടുള്ള അധ്വാനവും ഇതിന് പിന്നിലുണ്ട്. പക്ഷെ ആ ജോലി നല്ല രീതിയില്‍ പ്രേക്ഷകര്‍ അംഗീകരിക്കുമ്പോള്‍ എടുത്ത അധ്വാനം എല്ലാം നിസാരമായി തോന്നും. വളരെ ഇന്‍ട്രസ്റ്റിങ് ആയിട്ടാണ് ഞാന്‍ ബിഗ്ഗ് ബോസ് ഷോ കാണുന്നത്. മോഹന്‍ലാല്‍ പറയുന്നു.

Latest Stories

"മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്" - എം.ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം