നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ മുഴുവന്‍ വൃത്തികേടാകും, പ്രിയദര്‍ശനും ശ്രീനിവാസനുമെല്ലാം ഇക്കാര്യത്തില്‍ പയറ്റി തെളിഞ്ഞവരാണ; മനസ്സുതുറന്ന് മോഹന്‍ലാല്‍

കാലം മാറുന്നതിനൊപ്പം മാറ്റങ്ങളിലേക്ക് വഴിമാറുകയാണ് സിനിമാലോകവും. പ്രേക്ഷകരുടെ അഭിരുചിയും മാറിയ ശീലങ്ങളുമൊക്കെ സിനിമയില്‍ പ്രതിഫലിക്കുമ്പോള്‍ സിനിമകളുടെ മുഖം തന്നെ മാറുന്നു. ഇപ്പോഴിതാ താന്‍ തമാശ ചിത്രങ്ങള്‍ ചെയ്യാത്തതിനേപ്പറ്റി മോഹന്‍ലാല്‍ പറഞ്ഞ ഒരു വിഡിയോ വൈറലാവുകയാണ്. കൈരളി ചാനലില്‍ സംപ്രേഷണം ചെയ്ത അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കാലഘട്ടത്തിന് അനുസരിച്ച് സിനിമകള്‍ മാറണമെന്ന അഭിപ്രായമാണ് തനിക്കുളളതെന്ന് മോഹന്‍ലാല്‍ പറയുന്നു. ജീവിതത്തില്‍ തമാശക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയൊണ് താനെന്നും തമാശ നിറഞ്ഞ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാത്തത് ബോധപൂര്‍വമാണോ എന്ന അവതാരകന്റെ ചോദ്യത്തിനുളള മറുപടിയായി താരം വ്യക്തമാക്കുന്നു.

‘പണ്ട് ഞാനും പ്രിയദര്‍ശനും ചെയ്ത സിനിമകള്‍ ഇപ്പോഴത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നു പോലും സംശയമാണ്. അപ്പോള്‍ നമ്മള്‍ വേറൊരു തരം ഹ്യൂമറിലേക്ക് പോകേണ്ടി വരും.
ഹലോ എന്ന സിനിമ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു എന്നു കരുതി വീണ്ടും അങ്ങനെ ചെയ്താല്‍ വിജയിക്കണം എന്നില്ല. നമുക്ക് പ്രായത്തിനനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നതുപോലെ സിനിമയും മാറും. ആ മാറ്റങ്ങളെ അംഗീകരിക്കുകയാണ് വേണ്ടത്.

തമാശ അത്ര എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ മുഴുവന്‍ വൃത്തികേടാകും. പ്രിയദര്‍ശനും ശ്രീനിവാസനുമെല്ലാം ഇക്കാര്യത്തില്‍ പയറ്റി തെളിഞ്ഞവരാണ്.
ഇതുവരെ ഞാന്‍ ചെയ്ത തമാശ സിനിമകളില്‍ നിന്നും വ്യത്യസ്തമായ ഒരു സിനിമ എന്നെ തേടിവരാത്തതാണ് അത്തരം കാറ്റഗറികള്‍ തിരഞ്ഞെടുക്കാത്തതിന് പിന്നില്‍,’ മോഹന്‍ലാല്‍ പറയുന്നു.

Latest Stories

BGT 2024-25: 'ഞാനതില്‍ വിജയിച്ചു'; ബുംറയ്‌ക്കെതിരെ പുറത്തെടുത്ത ഗെയിം പ്ലാന്‍ വെളിപ്പെടുത്തി കോന്‍സ്റ്റാസ്

'എഴുത്തിന്റെ കുലപതി എംടി ഇനി ഓർമ, വിട നൽകി മലയാളം'; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

ശബ്ദിക്കരുത്! റാഹ പേടിക്കുമെന്ന് ആലിയ; പാപ്പരാസികളെ ഞെട്ടിച്ച് കുഞ്ഞിന്റെ ആശംസകള്‍, വീഡിയോ വൈറല്‍

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കൂട്ടനടപടി; റവന്യു വകുപ്പില്‍ 34 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

'ഞാന്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഉണ്ടായിരുന്നെങ്കില്‍ അക്കാര്യം ഗംഭീറിനോട് പറയുമായിരുന്നു'; വിയോജിപ്പ് പരസ്യമാക്കി ഇര്‍ഫാന്‍ പത്താന്‍

'രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണിപ്പോൾ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അമൃത സുരേഷ്

കാനഡയില്‍ നിന്ന് യുഎസിലേക്ക് കടക്കാന്‍ 60 ലക്ഷം; മനുഷ്യക്കടത്തിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റെന്ന് ഇഡി

ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം; 2023 ലേക്കാൾ 24% വർധനവ്, റെക്കോർഡ് വില്പന

മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞു, നിരസിച്ചതോടെ രാജ്യസഭാ സീറ്റ് തരാമെന്നായി.. പക്ഷെ: സോനു സൂദ്

നെഞ്ചില്‍ പോറലുണ്ടാക്കിയ വാക്കുകള്‍: എംടി