ആരാണ് ഖുറേഷി അബ്രാം? എന്നാണ് റിലീസ്? 'എമ്പുരാന്റെ' കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ എത്തിയ ‘എമ്പുരാന്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ബ്ലോക്ബസ്റ്റര്‍ ചിത്രമായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗത്തിനായി കാത്തിരുന്ന ആരാധകര്‍ക്കുള്ള സ്‌പെഷ്യല്‍ സമ്മാനമായാണ് പോസ്റ്റര്‍ എത്തിയത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

ബിഗ് ബോസ് വേദിയിലാണ് മോഹന്‍ലാല്‍ സംസാരിച്ചത്. ”എമ്പുരാന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ലെ ലഡാക്കില്‍ ആയിരുന്നു ചിത്രീകരണം തുടങ്ങിയത്. അതുകഴിഞ്ഞ് യുകെയില്‍ ഷൂട്ട് ചെയ്തു. യുഎസ്, മദ്രാസ് എന്നിവിടങ്ങളിലും ഷൂട്ട് ചെയ്തു. ഇപ്പോള്‍ തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുകയാണ്. കുറച്ച് കാലം ഗുജറാത്തില്‍ ഷൂട്ട് ചെയ്യാനുണ്ട്.”

”കുറച്ച് ദുബായിലും. ആരാണ് ഖുറേഷി അബ്രാം എന്ന് നിങ്ങള്‍ എമ്പുരാനിലൂടെ മനസിലാക്കും. ഈ വര്‍ഷം റിലീസ് ചെയ്യാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇല്ലെങ്കില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ഉണ്ടാകും” എന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്. ഇതിനൊപ്പം പൃഥ്വിരാജിനെയും മുരളി ഗോപിയെയും പ്രശംസിച്ചും മോഹന്‍ലാല്‍ സംസാരിച്ചു.

”ക്രാഫ്റ്റ് കൊണ്ട് ഏറ്റവും മനോഹരമാക്കിയ സിനിമയാണ് ലൂസിഫര്‍. ഒരു സിനിമ എങ്ങനെ എടുക്കണം എന്ന് വളരെയധികം പഠിച്ച് ചെയ്‌തൊരു സിനിമയാണത്. ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് പൃഥ്വിരാജ് എന്ന് ഞാന്‍ പറയും. അയാള്‍ക്ക് ഏത് സിനിമയും ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.”

”അതൊരു പൊളിറ്റിക്കല്‍ സിനിമയാണ്. അത് അത്തരത്തിലൊരു രീതിയില്‍ കൊണ്ടുവരിക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിന്റെ സ്‌ക്രിപ്റ്റ് ഒരുക്കിയ മുരളി ഗോപിക്ക് വലിയൊരു കയ്യടി കൊടുത്തെ പറ്റൂ” എന്നും മോഹന്‍ലാല്‍ പറഞ്ഞു.

Latest Stories

പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷാ വിധി ഇന്ന്; സിബിഐ കോടതിക്ക് കനത്ത സുരക്ഷ; കേസ് തിരിച്ചടിച്ചതില്‍ ഉലഞ്ഞ് സിപിഎം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ